video
play-sharp-fill

ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിൽ ഉത്സവത്തിനെത്തുന്ന ഭക്തജനങ്ങൾ ഉൾപ്പെടെയുള്ളവർക്ക് വേനൽചൂടിൽ കരുതലുമായി ശക്തിനഗർ റസിഡന്റ്സ് അസോസിയേഷൻ; സ്ത്രീശക്തിയുടെ നേതൃത്വത്തിൽ നടക്കുന്ന ദാഹജല വിതരണം നഗരസഭ കൗൺസിലർ രശ്മി ശ്യാം ഉദ്ഘാടനം ചെയ്തു

Spread the love

ഏറ്റുമാനൂർ: ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിൽ ഉത്സവത്തിനെത്തുന്ന ഭക്തജനങ്ങൾ ഉൾപ്പെടെയുള്ളവർക്ക് വേനൽചൂടിൽ കരുതലുമായി ശക്തിനഗർ റസിഡന്റ്സ് അസോസിയേഷൻ.

അസോസിയേഷന്റെ വനിതാവിഭാഗമായ സ്ത്രീശക്തിയുടെ നേതൃത്വത്തിൽ ടെമ്പിൾ റോഡിൽ അസോസിയേഷൻ ഹാളിനു മുന്നിൽ നടക്കുന്ന ദാഹജലവിതരണം നഗരസഭാ കൗൺസിലർ രശ്മി ശ്യാം ഉദ്ഘാടനം ചെയ്തു.

നാടിന്റെ വികസനവും നാട്ടുകാരുടെ ക്ഷേമവും ലക്ഷ്യമിട്ടുള്ള ശക്തിനഗർ റസിഡന്റ് സ് അസോസിയേഷന്റെ ഇടപെടലുകൾ ഏറെ പ്രശംസനീയാർഹമാണെന്ന് രശ്മി ശ്യാം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അസോസിയേഷൻ പ്രസിഡന്റ് ദിനേശ് ആർ ഷേണായ് അദ്യക്ഷനായിരുന്നു. സെക്രട്ടറി ബി.സുനിൽകുമാർ, വൈസ് പ്രസിഡന്റ് എ.വി.പ്രദീപ് കുമാർ, ജോയിന്റ് സെക്രട്ടറിമാരായ ടി.ജി.രാമചന്ദ്രൻ നായർ, ബി. അരുൺ കുമാർ, കമ്മറ്റി അംഗങ്ങളായ എം.എസ്. അപ്പുകുട്ടൻ നായർ, കെ.പി.രവികുമാർ, സ്ത്രീ ശക്തി ഭാരവാഹികളായ അമ്മിണി സുശീലൻ നായർ, ഗീതാ അരുൺകുമാർ, പത്മിനി വിജയ് തുടങ്ങിയവർ നേതൃത്വം നൽകി.