പുതുമോടിയില്‍ ശക്തന്‍ തമ്പുരാന്‍ കൊട്ടാരം പുരാവസ്തു മ്യൂസിയം ; സുരേഷ് ഗോപി ഉദ്ഘാടനം നിര്‍വ്വഹിക്കും

Spread the love

തൃശൂര്‍: നവീകരിച്ച ശക്തന്‍ തമ്പുരാന്‍ കൊട്ടാരം പുരാവസ്തു മ്യൂസിയത്തിൻ്റെ ഉദ്ഘാടനം നാളെ കേന്ദ്രമന്ത്രി സുരേഷ് ഗോപി നിർവഹിക്കും.മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ചടങ്ങിന് അദ്ധ്യക്ഷത വഹിക്കും.

 

കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ ധനസഹായത്തോടെ ആധുനിക രീതിയിലാണ് കൊട്ടാരം പുനസജ്ജീകരിച്ചിരിക്കുന്നത്. ഒരു നൂറ്റാണ്ടു മുൻപ് കൊച്ചിന്‍ ആര്‍ക്കിയോളജി വകുപ്പിന്റെ നേതൃത്വത്തില്‍ സ്ഥാപിതമായ ശ്രീമൂലം ചിത്രശാലയാണ് പിന്നീട് തൃശൂര്‍ പുരാവസ്തു മ്യൂസിയമായി വികസിച്ചത്.

 

പിന്നീട് കൊല്ലങ്കോട് ഹൗസിലേക്ക് മാറ്റിയ മ്യൂസിയം അപൂര്‍വ്വ പുരാവസ്തുക്കള്‍ കൂടി ഉള്‍പ്പെടുത്തി 2005-ല്‍ ശക്തന്‍ തമ്ബുരാന്‍ കൊട്ടാരത്തില്‍ പുനസജ്ജീകരിക്കപ്പെട്ടു. ചരിത്രാതീത കാലം മുതല്‍ ഐക്യകേരളത്തിന്റെ രൂപീകരണ ഘട്ടം വരെയുള്ള പ്രദര്‍ശന വസ്തുക്കള്‍ ഉള്‍പ്പെടുത്തിയാണ് നിലവില്‍ മ്യൂസിയം നവീകരിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group