video
play-sharp-fill
എന്റെ പേര്.. സക്കീർ ഹുസൈൻ.. സി.പി.എം കളമശേരി ഏരിയ സെക്രട്ടറി; മനസിലായോ..! കാര്യം പറയുന്നത് മനസിലാക്കാതെ വർത്തമാനം പറയരുത്; രാജ്യം മുഴുവൻ ലോക്ക് ഡൗണിലായപ്പോൾ പുറത്തിറങ്ങി കറങ്ങി നടന്ന ഏരിയ സെക്രട്ടറി പൊലീസുകാരോട് തട്ടിക്കയറി; സക്കീർ ഹുസൈനിന്റെ ഡയലോഗ് സോഷ്യൽ മീഡിയയിൽ വൈറൽ

എന്റെ പേര്.. സക്കീർ ഹുസൈൻ.. സി.പി.എം കളമശേരി ഏരിയ സെക്രട്ടറി; മനസിലായോ..! കാര്യം പറയുന്നത് മനസിലാക്കാതെ വർത്തമാനം പറയരുത്; രാജ്യം മുഴുവൻ ലോക്ക് ഡൗണിലായപ്പോൾ പുറത്തിറങ്ങി കറങ്ങി നടന്ന ഏരിയ സെക്രട്ടറി പൊലീസുകാരോട് തട്ടിക്കയറി; സക്കീർ ഹുസൈനിന്റെ ഡയലോഗ് സോഷ്യൽ മീഡിയയിൽ വൈറൽ

തേർഡ് ഐ ബ്യൂറോ

കോട്ടയം: കൊടിയുടെ നിറം നോക്കാതെ.. ജാതി നോക്കാതെ.. വർണ്ണവും വർഗവും നോക്കാതെ കൊറോണ എന്ന മഹാമാരിയ്‌ക്കെതിരെ രാജ്യവും സംസ്ഥാനവും ഒറ്റക്കെട്ടായി നിൽക്കുമ്പോൽ അഹങ്കാരവുമായി നാടു തെണ്ടാനിറങ്ങിയവരുടെ സംഘത്തിൽ സി.പി.എമ്മിന്റെ കളമശേരി ഏരിയ സെക്രട്ടറിയും.മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും ആഹ്വാനം അനുസരിച്ച് ജനംമുഴുവൻ വീട്ടിലിരുന്നപ്പോഴാണ് പിണറായി വിജയന്റെ അടുപ്പക്കാരനായ പാർട്ടി സെക്രട്ടറിയുടെ അഹങ്കാരം..! വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറിയതോടെ കൊറോണക്കാലത്ത് മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധ നേടിയ സംസ്ഥാന സർക്കാർ പോലും വെട്ടിലായി.

കൊച്ചിയിൽ ബുധനാഴ്ച ഉച്ചയോടെയാണ് കളമശേരിയിലെ സിപിഎം ഏരിയ സെക്രട്ടറി സക്കീർ ഹുസൈന്റെ ധിക്കാരം അരങ്ങേറിയത്. കൊറോണക്കാലത്തിനു മുൻപു തന്നെ സർക്കാരിനെ വെട്ടിലാക്കിയ നിരവധി വിവാദങ്ങളിലെ വില്ലനാണ് സക്കിർ ഹുസൈൻ. ഇപ്പോൾ ഏറ്റവും ഒടുവിൽ പ്രളയ ഫണ്ട് വെട്ടിച്ചെടുത്ത കേസിൽ പോലും സക്കീർ ഹുസൈൻ, ആരോപണങ്ങളിൽപ്പെട്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെയാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി കൊറോണക്കാലത്തെ 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ഈ ലോക്ക് ഡൗൺ ലംഘിച്ച് നഗരത്തിൽ കറങ്ങി നടക്കുന്നവരെ പിടികൂടാൻ പൊലീസ് നടത്തിയ വാഹന പരിശോധനയിലേയ്ക്കാണ് സക്കീർ ഹുസൈൻ എത്തിയത്. പതിവ് വാഹന പരിശോധനയുടെ ഭാഗമായി വാഹനം തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥനു നേരെ തട്ടിക്കയറുകയായിരുന്നു സക്കീർ ഹുസൈൻ ചെയ്തത്.

എന്റെ പേര് സക്കീർ ഹുസൈൻ..
സിപിഎമ്മിന്റെ കളമശേരി ഏരിയ സെക്രട്ടറി..
മനസിലായോ…
കാര്യം പറയുന്നത് മനസിലാക്കാതെ സംസാരിക്കരുത്..

പൊലീസുകാരൻ –
മനസിലാക്കാതെയല്ല സാറ് പറയുന്ന കാര്യം മനസിലാക്കി..
സാറിനെ ബോധവത്കരണം നടത്തി അത്രയുള്ളൂ…

സക്കീർ ഹുസൈൻ..
വെറുതെ തർക്കിക്കരുത്….
ഞാൻ രാവിലെ മുതൽ വീട്ടിൽ ഇരിക്കുന്ന ആളാണ്..
നിങ്ങൾ ഇങ്ങനെയല്ല ബോധവത്കരണം നടത്തേണ്ടത്..

ഇത്രയും പറഞ്ഞ ശേഷം സക്കീർ ഹുസൈൻ അതിവേഗം കാറോടിച്ചു പോകുകയായിരുന്നു. സക്കീർ ഹുസൈനൊപ്പമുണ്ടായിരുന്ന പൊലീസുകാരനാണ് വീഡിയോ പകർത്തിയത്. തുടർന്നു ഇയാളാണ് സാമൂഹ്യമാധ്യമങ്ങളിൽ വീഡിയോ ഇട്ടത്. ഇതോടെ ഈ വീഡിയോ വൈറലായി മാറി.