സക്കീർ ഹുസൈൻ പലവട്ടം വിദേശയാത്ര നടത്തിയത് പാർട്ടിയെ കബളിപ്പിച്ച് ; കളമശേരിയിൽ കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ സ്വന്തമാക്കിയത് നാല് വീടുകൾ : കളമശേരി മുൻ ഏരിയ സെക്രട്ടറി സക്കീർ ഹുസൈന് എതിരായ പാർട്ടി അന്വേഷണ റിപ്പോർട്ട് പുറത്ത്

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: സിപിഎം സസ്‌പെൻഡ് ചെയ്ത കളമശേരി മുൻ ഏരിയെ സെക്രട്ടറി സക്കീർ ഹുസൈന് എതിരായ പാർട്ടിയുടെ അന്വേഷണ കമ്മിറ്റി റിപ്പോർട്ട് പുറത്ത്. അനധികൃത സ്വത്ത് സമ്പാദന കേസിൽ വിശദാംശങ്ങൾ ലഭ്യമായതോടെ സക്കീർ ഹുസൈൻ പാർട്ടിയെ പലവട്ടം കബളിപ്പിച്ചുവെന്നാണ് റിപ്പോർട്ടുകൾ.

സക്കീർ ഹുസൈൻ വിദേശ യാത്രകൾ നടത്തിയത് പാർട്ടിയെ തെറ്റിദ്ധരിപ്പിച്ചാണെന്ന് അന്വേഷണത്തിൽ കമ്മിറ്റി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, സംഗതി വിവാദമായപ്പോൾ അന്വേഷണം വരികയും, നേതാവിനോട് വിവരം ചോദിക്കുകയും ചെയ്തിരുന്നു. എന്നാൽ താൻ ദുബായിക്ക് പോയി എന്നായിരുന്നു സക്കീർ ഹുസൈൻ മറുപടി നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, തുടർന്ന് നടത്തിയ അന്വേഷണത്തിൽ സക്കീർ ഹുസൈൻ ദുബായിലേക്കല്ല ബാങ്കോക്കിലേക്കാണ് പോയതെന്ന് കണ്ടെത്തി.അനധികൃത സ്വത്ത് സമ്പാദനമായിരുന്നു സക്കീർ ഹുസൈനെതിരെ ഉയർന്ന് വന്ന മറ്റൊരു വിഷയം.

കളമശേരിമേഖലയിൽ പത്തുവർഷത്തിനുള്ളിൽ നാലുവീടുകളാണ് സക്കീർ ഹുസൈൻ സ്വന്തമാക്കി. അഞ്ചാമതൊരു വീടുകൂടി സ്വന്തമാക്കാൻ ശ്രമം നടത്തുകയും ചെയ്തിരുന്നു. അതേസമയം പാർട്ടിയെ തെറ്റിദ്ധരിപ്പിച്ച സക്കീർ ഹുസൈനെ തിരുത്താൻ കളമശേരി ഏരിയാ കമ്മറ്റിയുടെ ഒന്നും ചെയ്തില്ലെന്ന സ്വയം വിമർശനവും റിപ്പോർട്ടിലുണ്ട്.

സംഭവുപമായി ബന്ധപ്പെട്ട് രണ്ടംഗ കമ്മീഷനാണ് സക്കീർഹുസൈനെതിരെ അന്വേഷണം നടത്തിയത്. സക്കീർഹുസൈനെതിരെ ഉയർന്ന ആരോപണങ്ങളിൽ കഴമ്പുള്ളതായെന്ന് കണ്ടെത്തിയതോടെ പാർട്ടി അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. അതിനിടെ സക്കീർഹുസൈനെതിരെ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഇ ഡിക്ക് പരാതി നൽകി. കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് പരാതി നൽകിയത്.

സക്കീർ ഹുസൈനെ ജൂണിൽ, ആറുമാസത്തേക്കാണ് സസ്‌പെൻഡ് ചെയ്തത് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു.എറണാകുളത്തെ മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ കെ ശിവൻ നൽകിയ പരാതിയിൽ സംസ്ഥാന സമിതി അംഗം സിഎം ദിനേശ് മണി ഉൾപ്പെടുന്ന മൂന്നംഗ കമ്മിറ്റിയാണ് ആരോപണങ്ങളിൽ സത്യമുണ്ടെന്ന് കണ്ടെത്തിയത് .ഇതിനെ തുടർന്ന് കളമശ്ശേരി ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കാനും ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കാനുമാണ് ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചത്.

അതേസമയം നേരത്തെ യുവ വ്യവസായിയെ തട്ടിക്കൊണ്ടു പോയ കേസിൽ സക്കീർ ഹുസൈനെ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. പിന്നീട് പാർട്ടി കമ്മീഷൻ കുറ്റവിമുക്തനാക്കിയപ്പോൾ ഏരിയ സെക്രട്ടറി സ്ഥാനത്തേക്ക് തിരികെ എത്തുകയും ചെയ്തു.