play-sharp-fill
ഉമ്മ വാരിക്കൊടുത്ത ചോറുണ്ട് പ്രവാസത്തിലേക്ക്; പിന്നാലെ വന്നത് മരണവാർത്ത; നാടിനും വീടിനും നോവായി സക്കീർ; അവസാനമായി ചിത്രീകരിച്ച ഉമ്മയുടേയും മകന്റെയും വീഡിയോ സോഷ്യൽ മീഡിയയിലും നൊമ്പരക്കാഴ്ചയായി

ഉമ്മ വാരിക്കൊടുത്ത ചോറുണ്ട് പ്രവാസത്തിലേക്ക്; പിന്നാലെ വന്നത് മരണവാർത്ത; നാടിനും വീടിനും നോവായി സക്കീർ; അവസാനമായി ചിത്രീകരിച്ച ഉമ്മയുടേയും മകന്റെയും വീഡിയോ സോഷ്യൽ മീഡിയയിലും നൊമ്പരക്കാഴ്ചയായി

കോഴിക്കോട്: ഒരു മാസത്തെ അവധിക്ക് നാട്ടിലെത്തിയ സക്കീർ ഉമ്മയുടെ കൈ കൊണ്ട് വാരിക്കൊടുത്ത ചോറുണ്ടാണ് പ്രവാസ ലോകത്തേക്ക് മടങ്ങിയത്. എന്നാൽ തന്റെ കൈ കൊണ്ടുള്ള അവസാനത്തെ ഉരുളയാവും മകന് നൽകിയതെന്ന് ആ ഉമ്മ ഒരിക്കലും കരുതിയിട്ടുണ്ടാവില്ല. കഴിഞ്ഞ ദിവസം ദുബായിൽ അന്തരിച്ച കോഴിക്കോട് വടകര മയ്യന്നൂർ സ്വദേശി സക്കീർ (46) നാട്ടുകാർക്കും വീട്ടുകാർക്കും പ്രിയപ്പെട്ടവനായിരുന്നു.

അവസാനമായി ചിത്രീകരിച്ച ഉമ്മയുടേയും മകന്റെയും വീഡിയോ സോഷ്യൽ മീഡിയയിലും നൊമ്പരക്കാഴ്ചയാവുകയാണ്. ഒരുമാസത്തെ അവധിക്ക് നാട്ടിൽ എത്തിയ സക്കീർ മൂന്ന് ദിവസം മുൻപാണ് തിരിച്ച് ദുബായിലേക്ക് മടങ്ങിയത്. ഉമ്മ ഐഷു വാരിക്കൊടുത്ത ചോറ് കഴിച്ചാണ് സക്കീർ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്. വല്യുമ്മ, ഉപ്പയ്ക്ക് ഭക്ഷണം വാരിക്കൊടുക്കുന്നതിന്റെ വീഡിയോ സക്കീറിന്റെ ഇളയമകൻ ഷഹബാസ് മൊബൈലിൽ ചിത്രീകരിച്ചിരുന്നു. ഇത് വാട്സാപ്പിലും മറ്റും പങ്കുവെക്കുകയും ചെയ്തിരുന്നു.


ഈ സന്തോഷ നിമിഷങ്ങൾക്ക് പിന്നാലെ ബുധനാഴ്ചയാണ് സക്കീർ മരിക്കുന്നത്. സക്കീറിന്റെ മരണവാർത്തയ്ക്ക് പിന്നാലെ നിരവധി ആളുകളാണ് ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കുന്നത്. ദുബായിൽ എത്തിയതിന്റെ പിറ്റേദിവസം രാവിലെ സക്കീർ എഴുന്നേൽക്കാൻ വൈകി. തുടർന്ന് വിളിച്ചുണർത്താൻ ചെന്ന മൂത്തമകൻ മുഹ്‌സിൻ ആണ് സക്കീറിനെ കട്ടിലിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹൃദയാഘാതമാണ് മരണകാരണം എന്നാണ് മെഡിക്കൽ റിപ്പോർട്ട്. ലിഫ്റ്റ് ഓപ്പറേറ്ററായ സക്കീർ മകനൊപ്പമാണ് ദുബായിൽ താമസിച്ചിരുന്നത്. മൃതദേഹം വെള്ളിയാഴ്ച നാട്ടിൽ എത്തിക്കുമെന്നാണ് ബന്ധുക്കൾ അറിയിച്ചിട്ടുള്ളത്.