video
play-sharp-fill

രാജസ്ഥാൻ നായകസ്ഥാനത്തേക്ക് മടങ്ങിയെത്തി സഞ്ജു: താരം പൂര്‍ണമായും ഫിറ്റെന്ന് ബിസിസിഐ

രാജസ്ഥാൻ നായകസ്ഥാനത്തേക്ക് മടങ്ങിയെത്തി സഞ്ജു: താരം പൂര്‍ണമായും ഫിറ്റെന്ന് ബിസിസിഐ

Spread the love

ബാംഗ്ലൂർ: ഐപിഎല്‍ പോയിന്റ് ടേബിളില്‍ ഒടുവിലായ വിഷമത്തിനിടയിലും രാജസ്ഥാൻ റോയല്‍സിനെ തേടി സന്തോഷവാർത്ത. പരിക്കിനെ തുടർന്ന് ബംഗളൂരുവിലെ സെന്റർ ഓഫ് എക്‌സലൻസില്‍ എത്തിയ മലയാളി താരം സഞ്ജു സാംസണ്‍ പരിശോധനയില്‍ പാസായി.

ഇതോടെ രാജസ്ഥാൻ നായകസ്ഥാനത്തേക്കും വിക്കറ്റ് കീപ്പർ സ്ഥാനത്തേക്കും താരം മടങ്ങിയെത്തും.

 

ഈ സീസണില്‍ മൂന്ന് മത്സരങ്ങളില്‍ രണ്ടും തോറ്റ രാജസ്ഥാൻ ആരാധകർ നിരാശരാണ്. യുവതാരം റിയാൻ പരാഗ് ആണ് മൂന്ന് മത്സരങ്ങളിലും രാജസ്ഥാനെ നയിച്ചത്. പരാഗിന്റെ നായകനായുള്ള പ്രകടനം ഏറെ വിമർശനം കേട്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വലതുകൈയിലെ ചൂണ്ടുവിരലിലെ പൊട്ടലായിരുന്നു സഞ്ജുവിന്റെ പരിക്ക്. കൈയില്‍ നേരത്തെ ഓപ്പറേഷനും വേണ്ടിവന്നു. ഗുവഹത്തിയിലെ രാജസ്ഥാൻ ക്യാമ്ബില്‍ നിന്നും സഞ്ജു ബംഗളൂരുവിലേക്ക് പരിശോധനയ്‌ക്ക് പോയത് കഴിഞ്ഞദിവസമാണ്. ഏപ്രില്‍ അഞ്ചിന് പഞ്ചാബിനെതിരെ നടക്കുന്ന അടുത്ത മത്സരത്തില്‍ സഞ്ജു നായകനായി തിരികെയെത്തും.

ഐപിഎല്ലില്‍ കളിക്കാൻ താരത്തിന് നേരത്തെ ഭാഗികമായ അനുമതിയേ നല്‍കിയിരുന്നുള്ളൂ. ബാറ്റ് ചെയ്യാം എന്നാല്‍ ഫീല്‍ഡിംഗിനോ വിക്കറ്റ് കീപ്പറാകാനോ കഴിയില്ല. തുടർന്ന് ഇംപാക്‌ട് പ്ളെയറായാണ് സഞ്ജു ഇറങ്ങിയത്.

ആദ്യ മത്സരത്തില്‍ തന്റെ സ്വതസിദ്ധമായ വെടിക്കെട്ട് ബാറ്റിംഗ്‌ശൈലി പുറത്തെടുത്ത സഞ്ജു 66 റണ്‍സും നേടി.സണ്‍റൈസേഴ്‌സുമായുള്ള മത്സരത്തിലായിരുന്നു ഇത്. രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് 13 റണ്‍സും, ചെന്നൈ സൂപ്പർ കിംഗ്‌സിനോട് 20 റണ്‍സും നേടി. സഞ്ജുവിന് പകരം ധ്രുവ് ജുറൈലാണ് രാജസ്ഥാനുവേണ്ടി വിക്കറ്റ് കീപ്പറായത്.