ഹോംനഴ്‌സായോ മറ്റോ എവിടെയെങ്കിലും നിര്‍ത്തിക്കാണും; ബാത്ത്‌റൂമില്‍ പോകാന്‍ ഉപയോഗിച്ചു എന്ന് അവകാശപ്പെടുന്ന ജനലിന്റെ അഴികള്‍ അഴിച്ച് മാറ്റിയത് മൂന്ന് മാസം മുന്‍പ്; വീടിന്റെ മേല്‍ക്കൂര പൊളിച്ചു പണിതപ്പോള്‍ ഒരു കട്ടില്‍ പോലും മുറിയില്‍ ഉണ്ടായിരുന്നില്ല; റഹ്മാനെതിരെ മാതാപിതാക്കള്‍
സ്വന്തം ലേഖകന്‍
പാലക്കാട്: മൂന്ന് വര്‍ഷം മുന്‍പ് വീടിന്റെ മേല്‍ക്കൂര പൊളിച്ചു പണിതപ്പോള്‍ ഒരു കട്ടില്‍ പോലും മുറിയില്‍ ഉണ്ടായിരുന്നില്ലെന്നും ചെറിയ ടീപോയ് മാത്രമാണ് കണ്ടതെന്നും മുറിയില്‍ റഹ്മാന്റെ സഹോദരിയുടെ മകനും പിതാവും കയറിയതാണെന്നും റഹ്മാന്റെ അച്ഛന്‍ മുഹമ്മദ് കരീമും അമ്മ ആത്തികയും.
ബാത്ത്‌റൂമില്‍ പോകാന്‍ ഉപയോഗിച്ചു എന്ന് അവകാശപ്പെടുന്ന ജനലിന്റെ അഴികള്‍ മൂന്ന് മാസം മുന്‍പാണ് അഴിച്ച് മാറ്റിയത് എന്നും മാതാപിതാക്കള്‍ പറഞ്ഞു. സജിതയെ ഹോം നഴ്‌സ് ആയി ജോലിക്ക് അയച്ചതോ മറ്റെവിടെയെങ്കിലും താമസിപ്പിച്ചതായിരിക്കാമെന്നും റഹ്മാന്റെ മാതാപിതാക്കള്‍ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുറിയുടെ മുകള്‍ഭാഗം പൂര്‍ണ്ണമായും കെട്ടി വേര്‍തിരിച്ചിട്ടില്ല. അകത്ത് ആള്‍പ്പെരുമാറ്റം ഉണ്ടെങ്കില്‍ പോലും അപ്പുറത്ത് അറിയും. ഒരു കോഴിയെ ഇതിനുള്ളില്‍ വളര്‍ത്തി എന്ന് പറയുന്നത് സത്യമാണ്. അത് പുറത്തിറങ്ങാതെ ദീനം വന്നാണ് ചത്തത്. അയല്‍പ്പക്കത്തെ വീട്ടിലേക്ക് ഏതാനും അടി ദൂരം മാത്രമേ ഉള്ളൂ. റഹ്മാന്‍ പറയുന്നത് മുഴുവന്‍ നുണയാണെന്നും പള്ളിക്കമ്മിറ്റി ഉള്‍പ്പെടെയുള്ളവരുമായി കൂടിയാലോചിക്കാതെ ഇക്കാര്യത്തില്‍ തീരുമാനം പറയുന്നില്ലെന്നും മാതാപിതാക്കള്‍ വ്യക്തമാക്കി.
അതേസമയം റഹ്മാനൊപ്പം പോകുമ്പോള്‍ സജിത പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് പറയുന്നു. 1993ല്‍ ആണ് ജനിച്ചതെന്ന് സജിത തന്നെ വ്യക്തമാക്കി. 10 വര്‍ഷമായി നഷ്ടപ്പെട്ടു എന്ന് കരുതിയ മകളെ കാണാനായി സജിതയുടെ അച്ഛനും അമ്മയും വിത്തനശേരിയിലെ വാടക വീട്ടില്‍ എത്തി. മകളെ തിരിച്ച് കിട്ടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും രക്ഷിതാക്കള്‍ പറഞ്ഞു.