video
play-sharp-fill

വല്ല്യച്ഛന്റെ മകനെ വിവാഹം ചെയ്തത് 13 വർഷം മുൻപ്, രണ്ട് വർഷം മുൻപ് ഭർത്താവിനെ ഉപേക്ഷിച്ച് ഇളയച്ഛന്റെ മകനൊപ്പം ഒളിച്ചോടി : ചാലക്കുടിയിൽ യുവാവിനെയും യുവതിയേയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ

വല്ല്യച്ഛന്റെ മകനെ വിവാഹം ചെയ്തത് 13 വർഷം മുൻപ്, രണ്ട് വർഷം മുൻപ് ഭർത്താവിനെ ഉപേക്ഷിച്ച് ഇളയച്ഛന്റെ മകനൊപ്പം ഒളിച്ചോടി : ചാലക്കുടിയിൽ യുവാവിനെയും യുവതിയേയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ

Spread the love

സ്വന്തം ലേഖകൻ

ചാലക്കുടി: കെഎസ്ആർടിസി റോഡിലെ സ്വകാര്യ ലോഡ്ജിൽ യുവാവിനെയും യുവതിയെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തൃശൂർ മരോട്ടിച്ചാൽ സ്വദേശിയായ കല്ലിങ്ങൽ സാബുവിന്റെ മകൻ സജിത് (32), മരോട്ടിച്ചാൽ സ്വദേശിനിയായ കല്ലിങ്ങൽ ഭാനുഷിന്റെ ഭാര്യയുമായ അനിത (33) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം രാവിലെ ഉറക്കമുണർന്ന കുട്ടികളാണ് തൂങ്ങി നിൽക്കുന്ന സജിത്തിനെയും അനിതയേയും കണ്ടത്. തുടർന്ന് കുട്ടികൾ ലോഡ്ജ് ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വല്ല്യച്ഛന്റെ മകനെ വിവാഹം കഴിച്ച അനിത രണ്ട് വർഷം മുൻപ് ഇളയച്ഛന്റെ മകനുമായി ഒളിച്ചോടുകയായിരുന്നു. തുടർന്ന് കുട്ടികളുമായി ഇയാൾക്കൊപ്പം താമസിച്ചു വരുന്നതിനിടെയിലാണ് ആത്മഹത്യ. 13 വർഷങ്ങൾക്ക് മുൻപാണ് അനിത വല്യച്ഛന്റെ മകനായ ഭാനുഷിനെ വിവാഹം ചെയ്തത്.

തമിഴ്‌നാട്ടിലെ ഈറോഡ് പുത്തൂർ ലക്ഷ്മി നഗറിലായിരുന്നു ഇരുവരുടേയും താമസം. ഇളയച്ഛന്റെ മകൻ സജിത്തുമായി രണ്ടു വർഷം മുൻപ് അടുപ്പത്തിലായ അനിത മക്കളെയും കൂട്ടി സജിത്തിനൊപ്പം നാടുവിടുകയായിരുന്നു.

തുടർന്ന് സജിത്തിനൊപ്പം ഇവർ ആലപ്പുഴയിലാണ് താമസിച്ചിരുന്നത്. അനിതയുടെ 12 വയസ്സുള്ള മകളും 10 വയസ്സുള്ള മകനും ഇവർക്കൊപ്പമുണ്ടായിരുന്നു. ഇവർ അങ്കമാലിയിൽ വാടക വീട് അന്വേഷിച്ചിരുന്നതായി ബന്ധുക്കൾ വ്യക്തമാക്കി.

ചാലക്കുടി പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. കുട്ടികളെ തൃശൂർ ചൈൽഡ് ലൈനിലേക്ക് മാറ്റുകയും ചെയ്തു.