
കോട്ടയം: വ്യക്തികൾക്കെതിരെ വൈരാഗ്യം തീർക്കാനും രാഷ്‌ട്രീയ ലക്ഷ്യത്തോടും കൂടെ ആസൂത്രിതമായി വ്യാജ പരാതി നൽകുന്ന ക്രിമിനലുകളെ ജയിലിൽ അടക്കാൻ നിയമ നിർമ്മാണം നടത്തണമെന്ന് തൃണമൂൽ കോൺഗ്രസ് ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.
കേരളത്തിന്റെ ജനപ്രിയ മുഖ്യമന്ത്രി ആയിരുന്ന ഉമ്മൻ ചാണ്ടിക്കെതിരെ രാഷ്ട്രീയ ഗൂഡലോചനയുടെ ഭാഗമായി വ്യാജ ലൈംഗിക ആരോപണം ഉന്നയിച്ച കൊടും ക്രിമിനലും ദുർനടത്തിപ്പുകാരിയുമായ സ്ത്രീക്ക് സർവ്വ സ്വാതന്ത്ര്യത്തോടെ നടക്കാൻ സർക്കാർ എല്ലാ സഹായവും ചെയ്ത് കൊടുക്കുകയും അവർക്കെതിരെ ഉണ്ടായിട്ടുള്ള നിരവധി തട്ടിപ്പു കേസുകളുടെ അന്വേഷണം മരവിപ്പിച്ച് വച്ചിരിക്കുന്നതിനാൽ ആർക്കും ആരേക്കുറിച്ചും ആരോപണങ്ങൾ ഉന്നയിക്കാനുള്ള ഒത്താശയാണ് സംസ്ഥാന സർക്കാർ ചെയ്തിരിക്കുന്നത് എന്നും സജി കുറ്റപ്പെടുത്തി.
മൂന്നാർ ഗവൺമെന്റ് കോളജ് അദ്ധ്യാപകൻ ആയിരുന്ന ആനന്ദ് വിശ്വനാഥിനെതിരെ കോപ്പിയടി പിടിച്ചതിന്റെ വൈരാഗ്യം തീർക്കാർ വ്യാജ ലൈഗികയാരോപണം കോപ്പിയടി പിടിക്കപ്പെട്ട വിദ്യാർത്ഥിനികളും കോളജ് പ്രിൻസിപ്പളും ഭരണകക്ഷിയിലെ ചില നേതാക്കളും ചേർന്ന് കെട്ടിചമച്ചതാണ് എന്ന് തൊടുപുഴ സെഷൻസ് കോടതി കണ്ടെത്തുകയും നിരപരാധി ആയ അദ്ധ്യാപകനും കുടുബവും 11 വർഷം നികൃഷ്ട പീഢനം ഏറ്റുവാങ്ങൻ കാരണക്കാരയവരെ നിയമപരമായി ശിക്ഷിക്കണമെന്നും സജി പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പീഢനമേൽക്കുന്ന ആൾ സ്ത്രീ ആണെങ്കിലും പുരുഷൻ ആണെങ്കിലും തുല്യ നീതി ഉറപ്പാക്കണം എന്നും കോട്ടയം പത്രസമ്മേളനത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.
സർക്കാരും ചില മാദ്ധ്യമങ്ങളും രാഹുൽ മാങ്കുട്ടം എംഎൽഎ രാജി വയ്പ്പിക്കാൻ മാത്രം നടക്കാതെ തിരുവോണക്കാലത്ത് വിലക്കയറ്റം മൂലം നട്ടംതിരിയുന്ന സാധാരണക്കാർക്കു വേണ്ടി വിപണിയിൽ ഇടപെടാനും , സർക്കാർ നെൽ കർഷകരിൽ നിന്നും സംഭരിച്ച നെല്ലിന്റെ പണം ഓണത്തിന് മുമ്പ് നൽകും എന്ന വാഗ്ദാനം ലംഘിച്ചതിനെരെയും സംസാരിക്കാൻ തയാറകണമെന്നും സജി പറഞ്ഞു.
ഈ ആവശ്യമുന്നയിച്ച് നാളെ രാവിലെ 10.30 ന് (04-09-2025 വ്യാഴം) തിരുനക്കര പാഡി – സപ്ലൈകോ ഓഫീസുകൾക്ക് മുന്നിൽ തൃണമൂൽ കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ പ്രതിരോധം നടത്തും.