കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പുര കത്തുമ്പോൾ വാഴവെട്ടുന്നു: യൂത്ത്ഫ്രണ്ട് (എം)
സ്വന്തം ലേഖകൻ
കോട്ടയം: കേരളത്തിലെ ജനങ്ങൾ പ്രളയക്കെടുതിയിൽ നിന്നും നീന്തി കര പറ്റി വിറങ്ങലിച്ച് എല്ലാം നഷ്ടപ്പെട്ട് നിൽക്കുമ്പോൾ കേരളത്തിൽ കരണ്ട് ചാർജ് വർദ്ധിപ്പിച്ച് സംസ്ഥാന സർക്കാരും, പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാറും കേരളത്തിലെ ജനങ്ങളുടെ മേൽ വീണ്ടും സാമ്പത്തികഭാരം അടിച്ചേൽപ്പിച്ചിരിക്കുക ആണെന്നും. പുര കത്തുമ്പോൾ വാഴവെട്ടുന്ന പരിപാടിയാണ് ഇരു സർക്കാരുകളും നടത്തിയിരിക്കുന്നത് എന്നും യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ അരോപിച്ചു. പ്രളയക്കെടുതിയിൽ നിന്നും കേരളത്തെ പുനരുദ്ധരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഏറ്റുമുട്ടൽ അവസാനിപ്പിക്കണം എന്നും യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറൽ സെക്രട്ടറി എം.മോനിച്ചന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്തു അദ്ധേഹം ആവശ്യപ്പെട്ടു. സി.ആർ.സുനു, ജോസി പി തോമസ് ,പ്രസാദ് ഉരുളികുന്നം, ബിജു റ്റി.ഡിക്രൂസ്, ഷിജോ തടത്തിൽ, ഷിബു ലൂക്കോസ്, സജി ജോസഫ്, സിജി കട്ടക്കയം, റ്റിജി ചെറുതോട്ടിൽ, സാബു വെള്ളി മൂഴയിൽ, സാന്തോഷ് അറക്കൽ, വിജോ ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.