
കോട്ടയം : സ്ത്രീവിരുദ്ധ പരാമർശവുമായി തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന ചീഫ് കോഡിനേറ്റർ സജി മഞ്ഞക്കടമ്പില്‍.
‘മലയാളി പെണ്‍കുട്ടികള്‍ മാന്യമായ രീതിയില്‍ വസ്ത്രധാരണം നടത്തണം. വല്ലതുമൊക്കെ വാരി ചുറ്റി ബാക്കി മുഴുവൻ ലോകത്തെ പ്രദർശിപ്പിച്ചു നടന്നാല്‍ ആളുകള്‍ നോക്കിയെന്നിരിക്കും. രാഹുല്‍ മാങ്കൂട്ടത്തില്‍ മോശമായി ചാറ്റ് ചെയ്തെങ്കില്‍ ബ്ലോക്ക് ചെയ്യണമായിരുന്നു. ചാറ്റിങ് വായിച്ച് സുഖിച്ചിട്ട് ഇപ്പോള്‍ പരാതി പറയുന്നതില്‍ കാര്യമില്ല.
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നാണ് പറയുന്നത്. വിവാഹ വാഗ്ദാനം നടത്തിയ ഉടനെ മറ്റ് കാര്യങ്ങളിലേക്ക് പോവുകയല്ല വേണ്ടത്. വർഷങ്ങളായി എല്ലാത്തരം ബന്ധത്തിലും ഏർപ്പെട്ടിട്ട് അവസാനം പീഡനം എന്ന് പറഞ്ഞാല്‍ അത് എന്ത് തരം പീഡനമാണ് എന്ന് മനസ്സിലാകുന്നില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പുരുഷനെതിരെ ഉന്നയിക്കുന്ന ആരോപണം തെറ്റാണെന്ന് തെളിഞ്ഞാല്‍ ആരോപണം ഉന്നയിച്ചയാള്‍ക്കെതിരെ കേസെടുക്കാൻ നിയമം ഉണ്ടാവണം’. സജി മഞ്ഞക്കടമ്പില്‍ കോട്ടയത്ത് പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടം തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിലെ പുരുഷ സമൂഹത്തിനു വേണ്ടി ഒരു കാര്യം പറയാനുണ്ട് എന്ന മുഖവുരയോടെയാണ് സജി സംസാരം തുടങ്ങിയത്.