video
play-sharp-fill

Tuesday, May 20, 2025
HomeLocalKottayamകേരളം ഭരിക്കുന്നത് നിരീശ്വര വാദികൾ: യൂത്ത്‌ ഫ്രണ്ട് എം

കേരളം ഭരിക്കുന്നത് നിരീശ്വര വാദികൾ: യൂത്ത്‌ ഫ്രണ്ട് എം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ശബരിമലയിൽ പോലീസ് അകമ്പടിയോടുകൂടി നിരീശ്വര വാദികളായ യുവതികളെ കയറ്റുക വഴി യഥാർഥ അയ്യപ്പ വിശ്വാസികളെ ശബരിമലയിൽ നിന്നകറ്റാനുള്ള ആസൂത്രിക നീക്കമാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്നും, ആതുരസേവനരംഗത്ത് നിസ്വാർത്ഥ സേവനം നടത്തുന്ന പാവപ്പെട്ട നഴ്സ്മാർക്ക് ശബളം വർദ്ധിപ്പിച്ച് നൽകുന്നതിനുൾപ്പെടെ ജനക്ഷേമകരമായ നിരവധി കോടതി വിധികൾ നിലനിൽക്കെ അതൊന്നും നടത്താതെ പരിപാവനമയ ശബരിമലയിലെ വിശ്വസത്തെയും, ആചാര അനുഷ്ടാനങ്ങളെയും അപമാനിച്ച നിരീശ്വരന്മാരായ സി പി എം സർക്കാരിന് കേരളത്തിലെ വിശ്വാസി സമൂഹം മാപ്പ് നൽകില്ല എന്നും, ക്രിസ്തുമസ് കരോൾ സംഘത്തെ പള്ളിയിൽ കയറി പോലും ആക്രമിക്കുന്ന സി പി എം നിരീശ്വര വാദികളുടെ കൂട്ടമാണെന്നും, ഇവർക്ക്‌ കേരള സമൂഹം വരും തിരഞ്ഞെടുപ്പുകളിൽ ചുട്ട മറുപടി നൽകുമെന്നും യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ അഭിപ്രായപ്പെട്ടു. ഈ നിരിശ്വരൻമാർ ഇനിയും നാട് ഭരിച്ചാൽ രാജ്യത്തെ മതേതരത്വം തകരുമെന്നും സജി കുറ്റപ്പെടുത്തി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments