
കോട്ടയം: മാണി ഗ്രൂപ്പിൽ നിന്നും നിയമസഭാ സീറ്റ് കിട്ടാതെ വന്നതോടെ ജോസഫിനൊപ്പം ചാടുകയും യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാനായി സ്ഥാനം കിട്ടുകയും ചെയ്ത മഞ്ഞക്കടമ്പനെ തഴഞ്ഞ് പാർലമെൻ്റ് സീറ്റ് ഫ്രാൻസിസ് ജോർജിന് പിജെ ജോസഫ് കൊടുത്തതോടെ ജോസഫിനെ വിട്ട് സ്വന്തം പാര്‍ട്ടിയുണ്ടാക്കി ബിജെപിക്കൊപ്പം പോയ സജി മഞ്ഞക്കടമ്പൻ പെരുവഴിയാകുന്ന അവസ്ഥയാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പോടെ കാണുന്നത്.
എൻഡിഎ മുന്നണിയിൽ നിന്നാൽ ക്ലച്ച് പിടിക്കില്ലെന്ന് മനസ്സിലാക്കിയ മഞ്ഞക്കടമ്പൻ അൻവറിനൊപ്പം ചേക്കേറി യുഡിഎഫിൽ എത്താനാണ് നീക്കം നടത്തിയത്. ഇതുവഴി പൂഞ്ഞാർ സീറ്റിൽ മത്സരിക്കാനും . എന്നാൽ പി വി അൻവർ യുഡിഎഫിന്റെ പടിക്ക് പുറത്തായതോടെ തകർന്നടിഞ്ഞത് സജി മഞ്ഞക്കടമ്പനാണ്.
ഇതോടെ അന്‍വറിനേയും സജി മഞ്ഞക്കടമ്പന്‍ കൈവിടുമെന്ന് ഉറപ്പാണ്. യുഡിഎഫിലേക്ക് എത്താന്‍ സജി പുതിയ നീക്കം നടത്തുന്നുവെന്നാണ് സൂചന.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റായിരുന്ന സജി മഞ്ഞക്കടമ്പന്‍ മോന്‍സ് ജോസഫ് എം.എല്‍.എയുമായുള്ള അഭിപ്രായ ഭിന്നതയെത്തുടര്‍ന്നാണ് പാര്‍ട്ടി വിട്ടത്. പിന്നീട് കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് എന്ന പാര്‍ട്ടിക്ക് രൂപം നല്‍കി എൻഡിഎയുടെ ഭാഗമായി .
അൻവറിനെ യുഡിഎഫ് ചവിട്ടി പുറത്താക്കിയതോടെ ജോസ് കെ മാണിയുടെ കേരളാ കോണ്‍ഗ്രസിലേക്ക് ചേക്കേറാനാണ് മഞ്ഞക്കടമ്പൻ ശ്രമിക്കുന്നത്.
മുമ്പ് കെ എം മാണിയുടെ അതിവിശ്വസ്തനായിരുന്നു മഞ്ഞക്കടമ്പൻ. പിന്നീട് ജോസ് കെ മാണിയെ വെല്ലുവിളിച്ച് ജോസഫിനൊപ്പം കളം മാറ്റിച്ചവുട്ടുകയായിരുന്നു മഞ്ഞക്കടമ്പൻ .
കോട്ടയത്ത് വാര്‍ത്താസമ്മേളനം നടത്തിയാണു സജി മഞ്ഞക്കടമ്പനെ അന്‍വര്‍ തന്റെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. അന്‍വറിന്റെ പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ചീഫ് കോര്‍ഡിനേറ്റര്‍ പദവിയും സജിക്ക് ലഭിച്ചു. ഏറ്റവും ഒടുവില്‍ അന്‍വറിനെ യു.ഡി.എഫിന്റെ ഭാഗമാക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിച്ചതും സജി മഞ്ഞക്കടമ്പനായിയിരുന്നു. യു.ഡി.എഫ് നേതാക്കളെ വെല്ലുവിളിക്കാന്‍ അന്‍വര്‍ തുനിയുമ്പോള്‍ പലപ്പോഴും തടഞ്ഞുനിര്‍ത്തിയിരുന്നത് സജി മഞ്ഞക്കടമ്പനായിരുന്നു.
അതിനിടെ നിലമ്പൂരില്‍ മത്സരിക്കാനും സജിയോട് അന്‍വര്‍ ആവശ്യപ്പെട്ടു. പക്ഷേ വഴങ്ങിയില്ല. അന്‍വര്‍ യു.ഡി.എഫിന്റെ ഭാഗമാകുമെന്ന് അവസാന നിമിഷം വരെ പ്രതീക്ഷിച്ചിരുന്നതായി മഞ്ഞക്കടമ്പൻ പറയുന്നു. ഇനി യു.ഡി.എഫിലേക്കില്ലെന്ന് അന്‍വര്‍ പ്രഖ്യാപിച്ചതോടെയാണ് മഞ്ഞക്കടമ്പൻ കളം മാറ്റി ചവിട്ടാൻ ഒരുങ്ങുന്നത്. എങ്ങനേയും ജോസ് കെ മാണിയ്‌ക്കൊപ്പം ചേരാനാണ് പുതിയ നീക്കം