video
play-sharp-fill

ഇടതുപക്ഷ സ്വതന്ത്രന് കെട്ടിവെക്കാനുള്ള കാശ് കൊടുത്തത് കോണ്‍ഗ്രസ് നേതാവിന്റെ മകള്‍

ഇടതുപക്ഷ സ്വതന്ത്രന് കെട്ടിവെക്കാനുള്ള കാശ് കൊടുത്തത് കോണ്‍ഗ്രസ് നേതാവിന്റെ മകള്‍

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ഇടതുപക്ഷ സ്വതന്ത്രന് തദ്ദേശസ്വയംഭരണ സ്ഥാപനത്തിലേക്ക് മത്സരിക്കാന്‍ കെട്ടിവയ്ക്കാനുള്ള തുക നല്‍കിയത് കോണ്‍ഗ്രസ് യുവനേതാവിന്റെ മകള്‍! സ്‌നേഹത്തിന്റെയും നൈര്‍മല്യത്തിന്റെയും പക്ഷഭേദമില്ലാത്ത ഈ അപൂര്‍വ്വസംഭവം നടന്നത് കോട്ടയം മുട്ടമ്പലത്ത്.

കോട്ടയം നഗരസഭയുടെ പതിനെട്ടാം വാര്‍ഡില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പിന്തുണയോടു കൂടി മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി.ഡി. സുരേഷി (സജി)നാണ് ഇത്തരമൊരു ഭാഗ്യം. യൂത്ത് കോണ്‍ഗ്രസ് നേതാവും സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന അന്തരിച്ച ഹാലു കുര്യന്റെ മകള്‍ ഡെബോറ ഹാലുവാണ് സുരേഷിന് മത്സരിക്കാനുള്ള പണം നല്‍കിയത്. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഡെബോറ കോട്ടയം കളത്തിപ്പടി മരിയന്‍ ജൂണിയറിലാണ് പഠിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുട്ടമ്പലം (പതിനെട്ടാം വാര്‍ഡ്) സ്വദേശികള്‍ക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു ഹാലു. ഹാലുവിന്റെ അടുത്ത സുഹൃത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായിരുന്ന സുരേഷിന് കഴിഞ്ഞ മൂന്നു തവണയും ഇവിടെ മത്സരിക്കാന്‍ അവസരം ലഭിച്ചപ്പോഴും മുതിര്‍ന്ന നേതാക്കള്‍ക്ക് വേണ്ടി മാറിക്കൊടുക്കുകയായിരുന്നു. ഇത്തവണ ജനസമ്മതനും പൊതുപ്രവര്‍ത്തകനും എല്ലാവരുടെയും പിന്തുണയുമുള്ള സജി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് മത്സരരംഗത്ത് ഇറങ്ങിയത്.

തുടര്‍ന്ന്, ഇടതുപക്ഷ ജനാധിപത്യമുന്നണി സജിയെ ഏകപക്ഷീയമായി പിന്തുണയ്ക്കുകയായിരുന്നു. ജനപിന്തുണയേറെയുള്ള സജിയുടെ വിജയത്തിനായി ഇവിടെ കക്ഷിരാഷ്ട്രീയ ഭേദമന്യേയാണ് കുടുംബക്കൂട്ടായ്മകള്‍ പ്രവര്‍ത്തിക്കുന്നത്.