യൂത്ത് കോണ്‍ഗ്രസ് നേതാവ് ബിനു ചുള്ളിയിലിനെതിരെ കേസെടുത്ത് ചെങ്ങന്നൂർ പൊലീസ്; മന്ത്രി സജി ചെറിയാന്റെ പരാതിയെ തുടർന്നാണ് കേസ്

Spread the love

ആലപ്പുഴ: യൂത്ത് കോണ്‍ഗ്രസ് വർക്കിംഗ് പ്രസിഡന്റ് ബിനു ചുള്ളിയിലിനെതിരെ കേസെടുത്ത് ചെങ്ങന്നൂർ പൊലീസ്. മന്ത്രി സജി ചെറിയാന്റെ പരാതിയെ തുടർന്നാണ് പൊലീസ് കേസെടുത്തത്.

video
play-sharp-fill

മന്ത്രിക്കെതിരെ ആലപ്പുഴയില്‍ ബിനു നടത്തിയ പ്രസംഗത്തെ തുടർന്നായിരുന്നു പരാതി. ലഹരിക്കടത്ത് കേസിലെ ആരോപണ വിധേയന്റെ കാർ സജി ചെറിയാൻ തെരഞ്ഞെടുപ്പ് കാലത്ത് ഉപയോഗിച്ചു എന്നായിരുന്നു ബിനു ചുള്ളിയിലിന്റെ പ്രസംഗത്തിലെ ആരോപണം.