‘മന്ത്രിയുടെ വാക്കുകള്‍ വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്നത്, സത്യപ്രതിജ്ഞാ ലംഘനം’; സജി ചെറിയാനെതിരെ പരാതി

Spread the love

ചെങ്ങന്നൂർ: ലീഗിന്റേത് വർഗീയത വളർത്തുന്ന രാഷ്‌ട്രീയമാണെന്നതടക്കം മന്ത്രി സജി ചെറിയാൻ നടത്തിയ പ്രസ്‌താവനയില്‍ പരാതി.

video
play-sharp-fill

യൂത്ത് കോണ്‍ഗ്രസ് നേതാവ് അനൂപ് വി ആർ ആണ് ചെങ്ങന്നൂർ പൊലീസില്‍ പരാതി നല്‍കിയത്. ഇമെയിലായാണ് പരാതി നല്‍കിയിരിക്കുന്നത്.

മന്ത്രിയുടെ വാക്കുകള്‍ വർഗീയ വിദ്വേഷമുണ്ടാക്കുന്നത് ആണെന്നും സത്യപ്രതിജ്ഞാ ലംഘനമാണ് മന്ത്രി നടത്തിയതെന്നുമാണ് പരാതിയിലുള്ളത്. കഴിഞ്ഞ ദിവസമാണ് മന്ത്രി ലീഗിനെതിരെ പ്രസ്‌താവന നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാന്തപുരം നടത്തിയ ജാഥയുടെ സമാപനത്തില്‍ വി.ഡി. സതീശൻ നടത്തിയത് മതസ്പർധ വളർത്തുന്ന വിദ്വേഷ പ്രസംഗമാണെന്ന് മന്ത്രി കഴിഞ്ഞദിവസം മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

കേരളത്തിലെ മതേതര സമൂഹം ഇത് തള്ളിക്കളയും. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത്. എസ്.എൻ.ഡി.പി-എൻ.എസ്.എസ് സഹകരണം സി.പി.എം സോഷ്യല്‍ എൻജിനിയറിംഗിന്റെ ഭാഗമല്ല. സമുദായ നേതാക്കള്‍ നല്ല ബോധമുള്ളവരാണ്. മുഖ്യമന്ത്രി കാറില്‍ കയറ്റിയെന്ന് പറഞ്ഞത് വെള്ളാപ്പള്ളിയെക്കുറിച്ചാണ്, ഷാള്‍ പുതപ്പിച്ചതെന്ന് പറഞ്ഞത് എൻ.എസ്.എസ് ജനറല്‍ സെക്രട്ടറിയെപ്പറ്റിയാണോയെന്നും മന്ത്രി ചോദിച്ചു.