
വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിവെച്ച ‘ദി കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗമായ ‘ബിയോണ്ട് ദി കേരള സ്റ്റോറി’ ക്കെതിരെ രൂക്ഷവിമർശനവുമായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ആദ്യ ഭാഗത്തിലൂടെ കേരളത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചവർക്ക് ഉണ്ടായ അതേ പരാജയം രണ്ടാം ഭാഗത്തിനും സംഭവിക്കുമെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലെ മതനിരപേക്ഷതയോടും ജനാധിപത്യത്തോടും വികസനത്തോടും അസൂയ ഉള്ളവരാണ് ഇത്തരം സിനിമകള്‍ക്ക് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആദ്യ ഭാഗത്തിന് സമാനമായി വർഗീയ ചുവയുള്ള ഡയലോഗുകളാലും രംഗങ്ങളാലും സമ്പന്നമാണ് പുതിയ ട്രെയിലറും. കാമാഖ്യ നാരായണ സിങ് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് വിപുല്‍ അമൃത് ലാല്‍ ഷായും സണ്‍ഷൈൻ പിക്‌ചേഴ്‌സും ചേർന്നാണ്. ‘കേരളത്തെ ഭീകരവാദത്തിന്റെ കേന്ദ്രമായി ചിത്രീകരിക്കാൻ നടത്തുന്ന ശ്രമങ്ങളെ ഒറ്റക്കെട്ടായി തള്ളിക്കളയണം’ എന്ന് കേരള സ്റ്റോറിക്കെതിരെ മുഖ്യമന്ത്രി പറഞ്ഞിരുന്നു.
പുതുമുഖങ്ങള്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഫെബ്രുവരി 27-നാണ് റിലീസ് ചെയ്യുന്നത്. സിനിമയുടെ പ്രമേയം കേരളത്തെ വീണ്ടും മോശമായി ചിത്രീകരിക്കുന്നതാണെന്ന ആക്ഷേപം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group


