‘നടിയെ ആക്രമിച്ച കേസില്‍‌ സര്‍ക്കാര്‍ ഇരയ്ക്കൊപ്പം തന്നെ; വിധി പഠിച്ചശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും’; മന്ത്രി സജി ചെറിയാൻ

Spread the love

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍‌ സർക്കാർ ഇരയ്ക്കൊപ്പം തന്നെയെന്ന് മന്ത്രി സജി ചെറിയാൻ. വിധി പഠിച്ചശേഷം തുടർനടപടികള്‍ സ്വീകരിക്കും.

video
play-sharp-fill

സർക്കാർ അപ്പീല്‍ പോകുന്ന കാര്യത്തില്‍ ഉള്‍പ്പെടെ തീരുമാനം പിന്നീട് എടുക്കുമെന്ന് മന്ത്രി വ്യക്തമാക്കി. കേസില്‍ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കി. ദിലീപിനെതിരായ ഗൂഢാലോചന തെളിയിക്കപ്പെട്ടിട്ടില്ലെന്നാണ് എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതി വിധി.

കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പള്‍സർ സുനി ഉള്‍പ്പെടെ ഒന്നു മുതല്‍ ആറു വരെ പ്രതികള്‍ കുറ്റക്കാരെന്ന് തെളിഞ്ഞു. കൂട്ടബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ തെളിഞ്ഞു. ദിലീപ് ഉള്‍പ്പെടെ നാല് പ്രതികളെയാണ് വെറുതെ വിട്ടത്. പ്രിൻസിപ്പല്‍ സെഷൻസ് ജഡ്ജി ഹണി എം വർഗീസാണ് വിധി പറഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിധിയ്ക്ക് പിന്നാലെ കോടതിയ്ക്ക് പിന്നാലെ ദിലീപ് ആരാധകർ മധുരവിതരണം നടത്തി ആഹ്ളാദം പ്രകടിപ്പിച്ചു. വിധി കേള്‍ക്കാൻ നിരവധിപേരാണ് കോടതിയിലെത്തിയത്