video
play-sharp-fill

സജി ചെറിയാൻ വീണ്ടും മന്ത്രിയാകും; സാംസ്‌കാരികം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ക്ക് സാധ്യത; സത്യപ്രതിജ്ഞ നിയമസഭാ സമ്മേളനത്തിന് മുന്‍പ് ഉണ്ടായേക്കും.

സജി ചെറിയാൻ വീണ്ടും മന്ത്രിയാകും; സാംസ്‌കാരികം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ക്ക് സാധ്യത; സത്യപ്രതിജ്ഞ നിയമസഭാ സമ്മേളനത്തിന് മുന്‍പ് ഉണ്ടായേക്കും.

Spread the love

ഭരണഘടനാ വിരുദ്ധ പരാമര്‍ശം നടത്തിയ സംഭവത്തെ തുടർന്ന് രാജിവച്ച സജി ചെറിയാന്‍ വീണ്ടും മന്ത്രിയാകും.ചില നിയമോപദേശങ്ങള്‍ കൂടി സ്വീകരിച്ച ശേഷമാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് സജി ചെറിയാനെ മന്ത്രിസഭയിലേക്ക് വീണ്ടും എത്തിക്കാന്‍ തീരുമാനമെടുത്തതെന്നാണ് വിവരം.

നിയമസഭാ സമ്മേളനത്തിന് മുന്‍പ് സത്യപ്രതിജ്ഞ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജിക്ക് ശേഷം സജി ചെറിയാന്റെ വകുപ്പുകള്‍ മൂന്ന് മന്ത്രിമാര്‍ക്കായി വീതിച്ച് നല്‍കുകയാണ് ചെയ്തിരുന്നത്.

ജൂലൈ മൂന്നിന് മല്ലപ്പള്ളിയിൽ വെച്ചായിരുന്നു രാജിക്ക് കാരണമായ വിവാദ പ്രസംഗം.
ഭരണഘടനാ വിരുദ്ധ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ലഭിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് സജി ചെറിയാനെതിരെ കേസെടുക്കണമെന്ന് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭരണഘടനയെ വിമര്‍ശിക്കുകയാണ് ചെയ്തതെന്നും ഭരണഘടനയെ അവഹേളിക്കുന്ന പരാമര്‍ശങ്ങള്‍ താന്‍ നടത്തിയിട്ടുമില്ലെന്നായിരുന്നു സജി ചെറിയാന്റെ വിശദീകരണം.
സജി ചെറിയാന്‍ കുറ്റവിമുക്തനാണെന്ന് ബോധ്യമായതിനാലാണ് അദ്ദേഹത്തെ മന്ത്രിസഭയിലേക്ക് തിരികെ കൊണ്ടുവരുന്നതെന്നാണ് സിപിഐഎമ്മിന്റെ നിലപാട്.

Tags :