സജി ചെറിയാന്റെ സത്യപ്രതിജ്ഞ; ഗവര്‍ണര്‍ ഇടഞ്ഞുതന്നെ; സര്‍ക്കാരിനോട് വ്യക്തത തേടിയേക്കും; ഗവര്‍ണര്‍ നിയമപരമായി മാത്രം നടപടി സ്വീകരിച്ചാല്‍ മതിയെന്ന് എം വി ഗോവിന്ദന്‍

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പ്രസംഗത്തില്‍ രാജി വെച്ച സജി ചെറിയാനെ വീണ്ടും മന്ത്രിസഭയിലേക്ക് തിരിച്ചെടുക്കാനുള്ള നീക്കത്തില്‍ അനിശ്ചിതത്വം തുടരുന്നു.

സജി ചെറിയാനെ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ ഗവര്‍ണര്‍ ഇന്ന് കൂടുതല്‍ വ്യക്തത തേടിയേക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അദ്ദേഹം മന്ത്രിസ്ഥാനം രാജി വെയ്ക്കാനുണ്ടായ സാഹചര്യത്തില്‍ ഇപ്പോള്‍ എന്ത് മാറ്റമാണ് ഉണ്ടായതെന്ന കാര്യത്തില്‍ മുഖ്യമന്ത്രിയോട് റിപ്പോര്‍ട്ട് തേടിയേക്കും.

അതേസമയം സജി ചെറിയാന്റെ സത്യപതിജ്ഞയില്‍ ഗവര്‍ണര്‍ നിയമപരമായി മാത്രം നടപടി സ്വീകരിച്ചാല്‍ മതിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു.

നിയമത്തിന്റെ പേര് പറഞ്ഞ് കുറച്ച്‌ കാലമായി സര്‍ക്കാറിനെ അലോസരപ്പെടുത്തുകയാണ് ഗവര്‍ണര്‍.
അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തേതെന്നനും ഗോവിന്ദന്‍ പറഞ്ഞു.