video
play-sharp-fill

സജി ചെറിയാൻ വീണ്ടും മന്ത്രിസഭയിലേക്കോ?സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്

സജി ചെറിയാൻ വീണ്ടും മന്ത്രിസഭയിലേക്കോ?സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്

Spread the love

തിരുവനന്തപുരം: സിപിഐഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. മുൻ മന്ത്രി സജി ചെറിയാന്റെ മന്ത്രിസഭയിലേക്കുള്ള തിരിച്ചുവരവ് യോഗത്തിൽ പ്രധാന ചർച്ചയായേക്കും. കേസുകളിൽ നിന്ന് മുക്‌തനായ സജി ചെറിയാന് മന്ത്രി സ്‌ഥാനത്തേക്ക്‌ മടങ്ങി വരുന്നതിൽ നിലവിൽ തടസങ്ങളൊന്നും ഇല്ല.

സജി ചെറിയാനെ മന്ത്രി സ്‌ഥാനത്തേക്ക്‌ മടക്കി കൊണ്ടുവരുന്നതിൽ വൈകാതെ തീരുമാനം എടുക്കുമെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നേരത്തെ പ്രതികരിച്ചിരുന്നു.

എന്നാൽ, തൃശൂരിൽ കിസാൻ സഭ അഖിലേന്ത്യാ സമ്മേളനം നടക്കുന്നത് കൊണ്ടാണ് വെള്ളിയാഴ്‌ച നടത്തേണ്ടിയിരുന്ന സെക്രട്ടറിയേറ്റ് യോഗം ഇന്നത്തേക്ക് മാറ്റിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group