
സ്വന്തം ലേഖിക
എറണാകുളം: മത്സ്യ തൊഴിലാളികളുടെ അപകടങ്ങള്‍ കൂടി വരുന്ന സാഹചര്യത്തില്‍ മത്സ്യബന്ധന മേഖലയിലെ നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുമെന്ന് മന്ത്രി സജി ചെറിയാൻ. മുനമ്പത്ത് വള്ളം മുങ്ങി മരിച്ച മത്സ്യത്തൊഴിലാളികളുടെ വീടുകള്‍ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തരസഹായമായി 10000 രൂപ നല്‍കും. മറ്റ് സഹായങ്ങള്‍ സര്‍ക്കാരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. 47 തീരദേശം മണ്ഡലങ്ങളിലെ ആയിരക്കണക്കിന് മത്സ്യബന്ധന തൊഴിലാളികളെ വിളിച്ചുചേര്‍ത്ത് അപകടരഹിതമായ മത്സ്യബന്ധനത്തിന് സഹകരിക്കണമെന്ന് അറിയിച്ചിരുവെന്നും മന്ത്രി പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
10 ലക്ഷം രൂപയുടെ രണ്ട് ഇൻഷുറൻസ് പദ്ധതികള്‍ 500രൂപ നല്‍കിയാല്‍ 20 ലക്ഷം രൂപയുടെ ഇൻഷുറൻസാണ് ലഭിക്കുന്നത്. എന്നാല്‍ പലരും ഇതില്‍ പേര് ചേര്‍ത്തിട്ടില്ലെന്നും അതുപോലെ 50000 ലൈഫ് ജാക്കറ്റുകള്‍ മത്സ്യഫെഡ് നല്‍കിയിട്ടും അത് മത്സ്യബന്ധനത്തിന് പോകുമ്പോഴും വരുമ്പോഴും അമിത പ്രതീക്ഷ മൂലം ഉപയോഗിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മത്സ്യബന്ധന മേഖലയില്‍ വര്‍ദ്ധിച്ചുവരുന്ന അപകടങ്ങളുടെ സാഹചര്യത്തില്‍ മത്സ്യബന്ധനത്തിന് പോകുന്നവരുടെ രജിസ്ട്രേഷൻ കര്‍ശനമായി നടപ്പിലാക്കും. 21 ഹാര്‍ബറുകളില്‍ ഏറ്റവും നല്ല രീതിയില്‍ പരിശീലനം ലഭിച്ച മത്സ്യത്തൊഴിലാളികളെ നിയമിക്കുകയും സ്പീഡ് ബോട്ട് ആംബുലൻസ് സംവിധാനങ്ങള്‍, അപകടമുണ്ടായാല്‍ എല്ലാ ഏജൻസികളെയും ഒന്നിപ്പിക്കുന്ന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതും ഈ സര്‍ക്കാരിന്റെ കാലത്താണെന്നും മന്ത്രി വെളിപ്പെടുത്തി.
മുനമ്പത്ത് വള്ളം മുങ്ങി മരിച്ച മത്സ്യത്തൊഴിലാളികളായ താഹ, മോഹൻ, ശരത് എന്നിവരുടെ കുടുംബത്തെ വീടുകളിലെത്തി മന്ത്രി ആശ്വസിപ്പിച്ചു. കെ.എൻ ഉണ്ണികൃഷ്ണൻ എം.എല്‍.എയും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.