video
play-sharp-fill
സ്വത്ത് തർക്കത്തെ തുടർന്ന് പിതാവിനെ മകൻ വീട്ടിൽ കയറി മർദ്ദിച്ചു ; ദേഷ്യത്തിൽ പിതാവ് മകനെ കാറിടിച്ച് വീഴ്ത്തി ; മകന്റെ മൊഴിയിൽ പിതാവിനെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു

സ്വത്ത് തർക്കത്തെ തുടർന്ന് പിതാവിനെ മകൻ വീട്ടിൽ കയറി മർദ്ദിച്ചു ; ദേഷ്യത്തിൽ പിതാവ് മകനെ കാറിടിച്ച് വീഴ്ത്തി ; മകന്റെ മൊഴിയിൽ പിതാവിനെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു

സ്വന്തം ലേഖകൻ

കളമശേരി: സ്വത്ത് തർക്കത്തെ തുടർന്ന് വീട്ടിൽ കയറി പിതാവിനെ മർദ്ദിച്ച മകനെ പിതാവ് കാറിടിച്ചു വീഴ്ത്തി. കാറിടിച്ചതിനെ തുടർന്ന പരിക്കേറ്റ മകനെ ആശുപതിയിൽ പ്രവേശിപ്പിച്ചു.മുൻ നഗരസഭാ കൗൺസിലർ സജി(45)യ്ക്കാണ്‌
പരിക്കേറ്റത്. പിന്നാലെ പിതാവായ അബൂബക്കറിനെതിരെ (70)പൊലീസ് വധശ്രമത്തിന് കേസ് എടുത്തു.

പരിക്കേറ്റ് റോഡിൽ വീണ സജിയെ പൊലീസെത്തിയാണ് പത്തടിപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് മകൻ പിതാവിനെതിരെ പരാതി നൽകുക ആയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് അബൂബക്കറിനെ (70) ് കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സജിയുടെ മൊഴിയിൽ അബൂബക്കറിനെതിരെ വധശ്രമത്തിനു കേസെടുത്തതായി പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം രാവിലെയാണ്് നാടകീയ സംഭവം അരങ്ങേറിയത്. പിതാവും മകനും തമ്മിൽ സ്വത്തു സംബന്ധിച്ച തർക്കങ്ങൾ നിലനിന്നിരുന്നതായി പൊലീസ് പറഞ്ഞു. അബൂബക്കർ താമസിക്കുന്ന എച്ച്എംടി കോളനിയിലെ വീട്ടിൽ സജി ആയുധവുമായെത്തി ഭീഷണി മുഴക്കുകയും അദ്ദേഹത്തിന്റെ ഡ്രൈവറുമായി വാക്കേറ്റവും കയ്യേറ്റവും നടത്തുകയും ചെയ്തു. ഇതിനിടയിലാണ് അബൂബക്കറിനു മർദനമേറ്റത്. തുടർന്ന് സജി ബൈക്കിൽ തിരികെ പോവുകയും ചെയ്തു.

പിന്നാലെ കാറുമായി പുറത്തേക്കു പോയ അബൂബക്കറിന്റെ കാറിനു മുന്നിൽ തോഷിബ ജംക്ഷൻ മുതൽ സജി ബൈക്ക് വട്ടം വച്ചു പ്രകോപനമുണ്ടാക്കിയെന്നാണ് ആരോപണം. തുടർന്ന് ഐടിഐക്കു മുന്നിലാണ് കാർ ബൈക്കിൽ ഇടിച്ചത്‌