
ആദ്യ വിവാഹം നിയമപരമായി വേർപ്പെടുത്താതെ രണ്ടാമതും വിവാഹം ചെയ്തു : സിപിഎം നേതാവിനെ പാർട്ടിയിൽ നിന്നും പുറത്താക്കി
സ്വന്തം ലേഖകൻ
കൊല്ലം: ആദ്യ വിവാഹം നിയമപരമായി വേർപ്പെടുത്താതെ രണ്ടാമതും വിവാഹം ചെയ്ത സിപിഎം നേതാവിനെ പാർട്ടിയിൽ നിന്നും പുറത്താക്കി. ഡിവൈഎഫ്‌ഐ മുൻ ജില്ലാ ജില്ലാ പ്രസിഡന്റും പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് മുൻ അധ്യക്ഷനുമായിരുന്ന സജീഷിനെതിരെയാണ് പാർട്ടി നടപടി സ്വീകരിച്ചിരിക്കുന്നത്. വിവാഹ മോചനം നേടാതെ തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിച്ചുവെന്ന ആദ്യ ഭാര്യയുടെ പരാതിലാണ് പാർട്ടി നടപടിയെടുത്തിരിക്കുന്നത്.
കിളിമാനൂർ സ്വദേശിയെയാണ് സജീഷ് രജിസ്റ്റർ കല്യാണം ചെയ്തത്. ഇതോടെ രണ്ടാം വിവാഹത്തിനെതിരെ ആദ്യ ഭാര്യ ജില്ല രജിസ്ട്രാർക്കും സിപിഎം നേതൃത്വത്തിനും പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പാർട്ടി ചുമതലകളിൽ നിന്ന് സജീഷിനെ നേരത്തെ മാറ്റി നിർത്തിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ സ്ഥാനം ആറു മാസം മുൻപാണ് സജീഷ് രാജിവച്ചത്. പ്രശ്‌നങ്ങൾ ഉടൻ പരിഹരിക്കണമെന്ന് നേതൃത്വം മുന്നറിയിപ്പു നൽകിയിരുന്നെങ്കിലും വിവാഹമോചനം നേടാതെ വീണ്ടും വിവാഹം കഴിച്ചതോടെയാണ് സജീഷിനെ പാർട്ടി പുറത്താക്കിയത്