
തേർഡ് ഐ ബ്യൂറോ
ന്യൂഡൽഹി: കോൺഗ്രസിന്റെ മിന്നും താരമായ ശശിതരൂരിനും കൊവിഡ്. തനിക്കൊപ്പം തന്റെ സഹോദരിക്കും 85 വയസുകാരിയായ അമ്മയ്ക്കും കൂടി രോഗം സ്ഥിരീകരിച്ചതായി ട്വിറ്ററിലൂടെ അദ്ദേഹം അറിയിച്ചു. ‘പോസിറ്റീവ്’ മനഃസ്ഥിതിയോടും, വിശ്രമംകൊണ്ടും, വേണ്ട ശുശ്രൂഷകൾ സ്വീകരിച്ചുകൊണ്ടും രോഗത്തെ കൈകാര്യം ചെയ്യാൻ കഴിയുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം തന്റെ ട്വീറ്റിലൂടെ വ്യക്തമാക്കി.
കൊവിഡ് ടെസ്റ്റ് നടത്താനായി രണ്ട് ദിവസങ്ങളും ഫലം ലഭിക്കാനായി ഒന്നര ദിവസവും കാത്തിരുന്നതായി ശശി തരൂർ പറഞ്ഞു. അമേരിക്കയിലെ കാലിഫോർണിയയിലുള്ള തന്റെ സഹോദരി ഫൈസർ കൊവിഡ് വാക്സിനും മാതാവും താനും കോവിഷീൽഡ് വാക്സിനും സ്വീകരിച്ചിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതുകൊണ്ടുതന്നെ , രോഗബാധ ഉണ്ടാകുന്നത് തടയാൻ കഴിഞ്ഞില്ലെങ്കിലും രോഗത്തിന്റെ കാഠിന്യം കുറയ്ക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കാനുള്ള എല്ലാ കാരണവുമുണ്ടെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു