സെന്റ് ആന്റണീസ് തീര്‍ഥാടനകേന്ദ്രത്തില്‍ നൊവേനത്തിരുനാളിന് കൊടിയേറി; വിജയപുരം ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍ തിരുനാള്‍ പതാക ഉയര്‍ത്തി
സ്വന്തം ലേഖിക
കോട്ടയം: നാഗമ്പടം വിശുദ്ധ അന്തോനീസിന്റെ തിരുശേഷിപ്പ് തീര്‍ഥാടന കേന്ദ്രത്തില്‍ വിശുദ്ധ അന്തോനീസിന്റെ 13 ദിവസത്തെ നൊവേനത്തിരുനാളിന് കൊടിയേറി.
വിജയപുരം ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍ തിരുനാള്‍ പതാക ഉയര്‍ത്തി.
നൊവേന ദിവസങ്ങളില്‍ രാവിലെ 10നും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുര്‍ബാന, നൊവേന, ദിവ്യകാരുണ്യ ആരാധന എന്നിവ ഉണ്ടായിരിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
18നു പതിവുപോലെ രാവിലെ എട്ടിനും, 10നും, 12നും ഉച്ചകഴിഞ്ഞു രണ്ടിനും വൈകുന്നേരം അഞ്ചിനും വിശുദ്ധകുര്‍ബാനയും മറ്റു ശുശ്രൂഷകളും തിരുക്കര്‍മങ്ങളും നടത്തും.
22നു വൈകുന്നേരം അഞ്ചിനു വികാരി ജനറാള്‍ മോണ്‍. ജസ്റ്റിന് മഠത്തിപ്പറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തിലുള്ള സമൂഹദിവ്യബലിക്കും നൊവേനയ്ക്കും ശേഷം വിശുദ്ധ അന്തോനീസിന്റെ തിരുസ്വരൂപം വഹിച്ചുള്ള സായാഹ്ന പട്ടണപ്രദക്ഷിണം നടക്കും.
സമാപനദിനമായ 23ന് ഉച്ചകഴിഞ്ഞ് രണ്ടിനു ജപമാല. തുടര്‍ന്ന് 2.30ന് ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ തിരുനാള്‍ പൊന്തിഫിക്കല്‍ സമൂഹബലി. തുടര്‍ന്നു ദിവ്യകാരുണ്യപ്രദക്ഷിണത്തിനും ആശീര്‍വാദത്തിനും ശേഷം തിരുനാള്‍ സമാപിക്കും.