play-sharp-fill
വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ പശുവിനെ കെട്ടിയിരുന്ന കയറിൽ തട്ടി തെറിച്ചുവീണ് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം ; സംഭവം പാറശാലയിൽ

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ പശുവിനെ കെട്ടിയിരുന്ന കയറിൽ തട്ടി തെറിച്ചുവീണ് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം ; സംഭവം പാറശാലയിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം : വീട്ടുമുറ്റത്ത് നിന്നും കളിക്കുന്നതിനിടെ പശുവിനെ കെട്ടിയിരുന്ന കയറിൽ തട്ടി തെറിച്ചു വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം . വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്നാണ് മരണം സംഭവിച്ചത്.

പാറശാല അയിര ചെങ്കവിള മേക്കേത്തട്ട് പുത്തൻവീട്ടിൽ രാജേഷ് മഞ്ജു ദമ്പതികളുടെ ഏക മകൾ ഒന്നര വയസുകാരി സൈന ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ ഒൻപതരയോടെയാണ് സംഭവം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടം നടക്കമ്പോൾ രാജേഷും മഞ്ജുവുമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ സമീപത്ത് കെട്ടിയിരുന്ന പശുവിനെപ്പിടിക്കാൻ പോയ കുട്ടി, പശു ഓടിയതിനെത്തുടർന്ന് കയറിൽത്തട്ടി തെറിച്ച് വീഴുകയായിരുന്നു.

കയറിൽ തട്ടി വീണതോടെ പശുവിനെ കെട്ടിയിരുന്ന മരക്കുറ്റിയിൽ മുഖമിടിച്ച് ഗുരുതരമായി സൈനയ്ക്ക് പരിക്കേൽക്കുകയായിരുന്നു. വീണതിനെ തുടർന്ന് ഗുരുതരമായ പരിക്കേറ്ര സൈനയെ ലോക്ക് ഡൗണായതിനാൽ ആശുപത്രിയിൽ എത്തിക്കാൻ വൈകുകയും ചെയ്തു.

ലോക് ഡൗണിൽ മറ്റ് വാഹനങ്ങൾ കിട്ടാത്തതിനെത്തുടർന്ന് രാജേഷിന്റെ അനിയന്റെ ബൈക്കിൽ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ എത്തിച്ചത്.

ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തിങ്കളാഴ്ച പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് കൈമാറും.

Tags :