ഒരു ഹിറ്റ് വന്നാൽ ഞാൻ ഒരിക്കലും അധികമായി ആഹ്ളാദിക്കില്ല; ഒരു ഫ്ലോപ്പ് വന്നാൽ ഞാൻ അമിതമായി സങ്കടപെടില്ല; സൈജു കുറുപ്പ്

Spread the love

മലയാള സിനിമയിൽ ഏത് വേഷവും തന്മയത്വത്തോടെ കൈകാര്യം ചെയ്യുന്ന യുവനടന്മാരിൽ ഒരാളാണ് സൈജു കുറുപ്പ്. ഇടക്കാലത്ത് സ്വഭാവ നടൻ എന്നതിലുപരി സൈജു നായകനായി ഒരുപാട് ചിത്രങ്ങൾ തിയേറ്ററുകളിൽ എത്തിയിരുന്നു. കോമഡി എന്റർടെയ്‌നറായ ജനമൈത്രിയൊക്കെ  ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു. പിന്നീട് ആടിലെ അറക്കൽ അബു എന്ന കഥാപാത്രം വർഷങ്ങൾക്ക് ശേഷം ശ്രദ്ധിക്കപ്പെട്ടതോടെയാണ് സൈജുവിനെ തേടി കൂടുതൽ വേഷങ്ങൾ എത്തിയത്.

കഥാപാത്രം ചെറുതോ വലുതോ ആയിക്കൊള്ളട്ടെ അതിനെ പൂർണമായ തലത്തിൽ എത്തിക്കാനുള്ള സൈജുവിന്റെ മികവ് പലകുറി തെളിയിക്കപ്പെട്ടതാണ്.

അടുത്തിടെ പ്രദർശനത്തിന് എത്തിയ അഭിലാഷം എന്ന ചിത്രത്തിലെ താരത്തിന്റെ പ്രകടനവും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ കരിയറിൽ വിജയങ്ങൾ കൊണ്ട് വന്ന മാറ്റത്തെ കുറിച്ച് മനസ് തുറക്കുകയാണ് സൈജു ഇപ്പോൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സൈജുവിന്റെ വാക്കുകൾ ഇങ്ങനെയാണ്;  അങ്ങനെ ഒരു വിജയം ഉണ്ടാവണമെന്നും ആഹ്ളാദിക്കണം എന്നുമൊക്കെ ആഗ്രഹിച്ചൊരു സമയം എന്റെ ജീവിതത്തിൽ ഉണ്ടായിരുന്നു. അന്ന് പക്ഷേ എനിക്ക് സക്‌സസ് കിട്ടിയില്ല. അങ്ങനെ ഞാൻ ഒരു തീരുമാനം എടുത്തു. എനിക്ക് ഇനി ജീവിതത്തിൽ ഒരു ഹിറ്റ് സിനിമയിൽ അഭിനയിച്ചേ പറ്റൂ. ഹിറ്റാവണം, നൂറ് ദിവസം ഓടണം എന്നൊക്കെയായിരുന്നു ആഗ്രഹം. ഇന്നത്തെ കാലത്ത് അങ്ങനെ നൂറ് ദിവസം ഒന്നും ചിത്രങ്ങൾ ഓടുന്നില്ലലോ.അങ്ങനെയൊരു സമയം വരികയാണെങ്കിൽ ഞാൻ അങ്ങ് ആഹ്ളാദിക്കും. പക്ഷേ പിന്നീട് ഞാൻ അത് മാറ്റി. സിനിമയിൽ എത്ര സക്‌സസ് വന്നാലും ഞാൻ പക്വതയോടെ പെരുമാറും. എന്നെക്കൊണ്ട് അതിന് പറ്റും. ഒരു ഹിറ്റ് വന്നാൽ ഞാൻ ഒരിക്കലും അധികമായി ആഹ്ളാദിക്കില്ല, ഒരു ഫ്ലോപ്പ് വന്നാൽ ഞാൻ അമിതമായി സങ്കടപെടില്ല എന്നൊക്കെ.

അങ്ങനെ ഒരു ഡിസിഷൻ ഞാൻ തീരുമാനം എടുത്ത് കുറച്ച് കാലം കഴിഞ്ഞപ്പോഴേക്കും ട്രിവാൻഡ്രം ലോഡ്‌ജ്‌ സംഭവിച്ചു. അപ്പോഴാണ് എന്റെ ഭാര്യം പറയുന്നത്, ദൈവത്തിനും അറിയാം, അല്ലെങ്കിൽ ഒരു അൾട്ടിമേറ്റ് പവർ ഉണ്ടെങ്കിൽ ഒരാൾക്ക് എപ്പോൾ സക്‌സസ് കൊടുക്കണമെന്ന്. അയാൾക്ക് അത് കൈകാര്യം ചെയ്യാൻ കഴിയുമെന്ന് ദൈവത്തിന് കൂടി തോന്നണം. അപ്പോഴേ അത് നിങ്ങൾക്ക് വരികയുള്ളൂ.

ഒരു സമയത്ത് ഒരുപാട് തോൽവികൾ തന്നെ തേടിയെത്തിയെന്നും. പിന്നീട്  സക്‌സസ് ലഭിച്ചപ്പോൾ മനസിലായി ഇത് ദൈവത്തിന്റെ ലിമിറ്റഡ് പിരിയഡ് ഓഫറാണ് . സുക്‌സസ് ആയാലും ഫ്ലോപ്പ് ആയാലും അത് അക്‌സെപ്റ് ചെയ്ത് മുന്നോട്ട് പോകുമെന്നും നല്ല സിനിമകൾ വരുമെന്നും സൈജു  പറഞ്ഞു.