video
play-sharp-fill
നാട്ടകത്തെ പെൺവാണിഭ കേന്ദ്രം: പിന്നിൽ ഉന്നത രാഷ്ട്രീയ നേതാക്കൾ; പൊലീസിനും രാഷ്ട്രീയക്കാർക്കും ലഭിച്ചിരുന്നത് കൃത്യമായ മാസപ്പടി: നിത്യസന്ദശകരായി എത്തിയിരുന്നവരിൽ പ്രമുഖ പ്രതിപക്ഷ പാർട്ടി നേതാവും; റെയ്ഡ് നടക്കുമ്പോൾ ഭരണകക്ഷി നേതാക്കൾ എത്തിയതിലും ദുരൂഹത; പെൺകുട്ടികളെ കുടുക്കിയത് സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത്

നാട്ടകത്തെ പെൺവാണിഭ കേന്ദ്രം: പിന്നിൽ ഉന്നത രാഷ്ട്രീയ നേതാക്കൾ; പൊലീസിനും രാഷ്ട്രീയക്കാർക്കും ലഭിച്ചിരുന്നത് കൃത്യമായ മാസപ്പടി: നിത്യസന്ദശകരായി എത്തിയിരുന്നവരിൽ പ്രമുഖ പ്രതിപക്ഷ പാർട്ടി നേതാവും; റെയ്ഡ് നടക്കുമ്പോൾ ഭരണകക്ഷി നേതാക്കൾ എത്തിയതിലും ദുരൂഹത; പെൺകുട്ടികളെ കുടുക്കിയത് സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത്

തേർഡ് ഐ ബ്യൂറോ

നാട്ടകം: നാട്ടകത്തെ പെൺവാണിഭ കേന്ദ്രത്തിൽ പൊലീസ് നടത്തിയ റെയ്ഡിനു പിന്നാലെ ഇവിടെ നടന്ന ഇടപാടുകൾ സംബന്ധിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പുറത്ത്. പ്രദേശത്തെ ഭരണ – പ്രതിപക്ഷ കക്ഷികളുടെ നേതാക്കൾക്ക് അനാശാസ്യ കേന്ദ്രവും ഇവിടുത്തെ നടത്തിപ്പുകാരനുമായി അടുപ്പമുണ്ടായിരുന്നു എന്ന വിവരമാണ് ഏറ്റവും ഒടുവിൽ ഇപ്പോൾ പുറത്ത് വരുന്നത്. ലോഡ്ജ് പ്രവർത്തിച്ചിരുന്ന ചിങ്ങവനം പൊലീസ് സ്റ്റേഷൻ പരിധിയിലെ ഉദ്യോഗസ്ഥർക്കും, കോൺഗ്രസിന്റെ ജില്ലാ ഭാരവാഹിയ്ക്കും, പ്രാദേശിക ഭരണപക്ഷ നേതാക്കൾക്കും കൃത്യമായി മാസപ്പടി നൽകിയിരുന്നെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമാകുന്നത്. ചിങ്ങവനം സ്റ്റേഷനിൽ നിന്നു വിവരം ചോരാതിരിക്കുന്നതിനായാണ് ചങ്ങനാശേരി ഡിവൈഎസ്പി എസ്.സുരേഷ്‌കുമാർ വാകത്താനം സി.ഐ മനോജ് കുമാറിനെ റെയിഡിനായി നിയോഗിച്ചത്. റെയ്ഡ് പകുതിയായി പ്രതികളെയും, ഇരയാക്കപ്പെട്ട പെൺകുട്ടികളെയും പിടികൂടിയ ശേഷം മാത്രമാണ് വിവരം ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ അറിയിച്ചത് പോലും. ഇതോടെയാണ് സംഭവം ചിങ്ങവനം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ അറിയുന്നത്. 
മൂന്നു വർഷത്തോളമായി ഇവിടെ സ്വാപ്പ് ഇൻ എന്ന റസ്റ്ററണ്ടും, ഹോട്ടലും പ്രവർത്തിക്കുന്നുണ്ട്. ഹോട്ടൽ ഉടമ നാട്ടകം പാക്കിൽ പടനിലം വീട്ടിൽ സാജൻ എബ്രഹാ (56) മിന്റെ നേതൃത്വത്തിലാണ് ഇവിടെ വൻ പെൺവാണിഭ സംഘം പ്രവർത്തിച്ചിരുന്നത്. സാജൻ എബ്രഹാം തന്നെയാണ് ഇവിടേയ്ക്ക് പെൺകുട്ടികളെ എത്തിച്ചിരുന്നതും. സാജന് സിനിമാ നിർമ്മാതാക്കളുമായി ബന്ധമുണ്ടെന്നും, സിനിമകളിൽ അവസരം നൽകാമെന്നും വാഗാദനം ചെയ്ത് ഇടനിലക്കാർ വഴിയാണ് ഇയാൾ പെൺകുട്ടികളെ ഇവിടെ എത്തിച്ചിരുന്നത്. സിനിമയിൽ അവസവരും ലക്ഷങ്ങൾ പ്രതിഫലവുമായിരുന്നു ഇവിടെ എത്തിയിരുന്ന പെൺകുട്ടികൾക്കായി വാഗ്ദാനം ചെയ്തിരുന്നത്. പല പെൺകുട്ടികളും ഇയാളുടെ കെണിയിൽ വീണാണ് ഇവിടെ എത്തിയിരുന്നതും. 
രാവിലെ ഒൻപത് മണിയോടെ ഹോട്ടലിൽ എത്തിയാൽ വൈകിട്ട് ആറു മണിയോടെ തന്നെ ജോലി അവസാനിപ്പ്ിച്ച് പോകാനും സാധിക്കും. ഇത്തരത്തിൽ സാധാരണ ജോലിയ്ക്കു എത്തുന്നതിനു സമാനമായ സാഹചര്യമാണ് ഇവിടെ ഇവർ ഒരുക്കിയിരുന്നത്. റെയ്ഡ് നടക്കുന്ന സമയത്ത് പ്രാദേശിക സിപിഎം നേതാക്കൾ അടക്കമുള്ളവർ ഹോട്ടലിൽ എത്തിയിരുന്നതായും കേസ് ഒത്തു തീർക്കാൻ ശ്രമിച്ചതായും വിവരം ലഭിച്ചിട്ടുണ്ട്. ജില്ലാ ഭാരവാഹിയായ ഒരു കോൺഗ്രസ് നേതാവ്് ഫോണിൽ വിളിച്ച് നടപടികൾ ലഘൂകരിച്ച് നൽകണമെന്നും ആവശ്യപ്പെട്ടിരുന്നതായും റിപ്പോർട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 
ജെ.എസ്.എസ് സംസ്ഥാന കമ്മിറ്റി അംഗം കുറിച്ചി കേളൻകവല ചാലയ്ക്കൽ വീട്ടിൽ ഫിലിപ്പ് ജോസഫ് (43) 
ആലപ്പുഴ കുമരങ്കരി കപ്പിഴാക്കൽ വീട്ടിൽ കെ.വി ജോസൂട്ടി (46), കോട്ടയം പാദുവാ മുണ്ടയ്ക്കൽ റെജിമോൻ (46), ചങ്ങനാശേരി ചീരഞ്ചിറ തകിടിയേൽ തെങ്ങുംപ്ലാനം സന്ദീപ് രവീന്ദ്രൻ (33), നാട്ടകം പാക്കിൽ പടനിലം വീട്ടിൽ സാജൻ എബ്രഹാം (56) എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പിടിയിലായ യുവതികളെ സംരക്ഷണ കേന്ദ്രത്തിലേയ്ക്ക മാറ്റി.