മകളുടെ വിവാഹാലോചനയും നിശ്ചയവും ഒന്നും അറിയിച്ചില്ല, വാട്‌സ്ആപ്പിൽ മെസേജായി ക്ഷണക്കത്തയച്ചു ; അതിഥികൾക്കൊപ്പം ഒരാളായി പങ്കെടുക്കേണ്ടതില്ലെന്ന് കരുതി മകളുടെ വിവാഹത്തിന് പോയില്ല ; പ്രക്ഷേകർക്ക് മുൻപിൽ വെളിപ്പെടുത്തലുമായി സായ്കുമാർ

Spread the love

സ്വന്തം ലേഖകൻ 

കൊച്ചി : മലയാള സിനിമയിൽ വളരെ കുറച്ച് സിനിമകൾ കൊണ്ട് ശ്രദ്ധ നേടിയ വ്യക്തിയാണ് സായ് കുമാർ. തന്റെ ആദ്യ ഭാര്യ പ്രസന്ന കുമാരിയിലുള്ള മകൾ വൈഷ്ണവിയുടെ വിവാഹത്തിന് പങ്കെടുക്കാത്തതിനെകുറിച്ചുള്ള മറുപടിയുമായി സായ്കുമാർ രംഗത്ത് എത്തിയിരിക്കുകയാണ്.

താൻ സീറോയിൽ നിന്ന് തുടങ്ങി വളർന്നുവന്നയാളാണ്. ജീവിതത്തിൽ ഏറെ കാലം അധ്വാനിച്ചതൊക്കെ അവർക്കും മോൾക്കും വേണ്ടിയായിരുന്നു. മോളുടെ ഭാവി സുരക്ഷിതമാക്കേണ്ടത് അച്ഛന്റെ കടമയല്ലേ. സന്തോഷത്തോടെ എനിക്കുള്ളതെല്ലാം ഞാൻ അവർക്ക് നൽകുകായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ പിന്നീട് മോളും എന്നെ കുറ്റപ്പെടുത്തി സംസാരിച്ച് തുടങ്ങുകയായിരുന്നു. ഞാൻ അത് തിരുത്താനും പോയില്ല.മകളുടെ വിവാഹ ആലോചനയും നിശ്ചയവും ഒന്നും അറിയിച്ചില്ല.

ഒരിക്കൽ ഞാനില്ലാത്ത ദിവസം വിവാഹത്തിന് എന്നെ വിളിക്കുന്നതിനായി മകൾ ഫ്‌ളാറ്റിൽ വന്നിരുന്നു എന്നത് പറഞ്ഞറിഞ്ഞു. പിന്നീട് വിവാഹക്ഷണക്കത്ത് വാട്‌സ് ആപ്പിൽ എനിക്കൊരു മെസേജായി അയക്കുകയായിരുന്നു.

സ്വന്തം മകളുടെ വിവാഹം ഒരു അച്ഛനെ അങ്ങനെയാണോ അറിയിക്കേണ്ടത്. അങ്ങനെ അതിഥികൾക്കൊപ്പം ഒരാളായി ആ വിവാഹത്തിൽ പങ്കെടുക്കേണ്ടതില്ലെന്ന് കരുതി. മകളുടെ വിവാഹത്തിന് അങ്ങനെ ഒരാളായി പോവണ്ടെന്ന് കരുതിയെന്നും സായ്കുമാർ പറഞ്ഞു

റാംജിറാവ് സ്പീക്കിങ് എന്ന ചിത്രത്തിൽ നായക കഥാപാത്രമായി ആണ് സായികുമാർ മലയാള സിനിമയിലേക്ക് എത്തുന്നത്.

സായ്കുമാറിനൊപ്പമാണ് ബിന്ദു പണിക്കരും മകൾ അരുന്ധതിയും. ബിന്ദു പണിക്കറുടെ ആദ്യവിവാഹത്തിലെ മകളാണ് അരുന്ധതി. 2009ലായിരുന്നു സായ്കുമാറും ബിന്ദു പണിക്കറും വിവാഹിതരായത്.

നാടകനടിയും ഗായികയുമായിരുന്ന കൊല്ലം സ്വദേശിനി പ്രസന്നകുമാരിയെയാണ് സായ്കുമാർ ആദ്യം വിവാഹം കഴിച്ചത്. 1986 ലായിരുന്നു വിവാഹം. പഴയകാല നാടക നടിയായ സരസ്വതിയമ്മയുടെ മകളാണ് പ്രസന്ന കുമാരി. പ്രൊഫഷണൽ നാടകങ്ങളിൽ അഭിനയിക്കുന്ന കാലത്താണ് പ്രസന്നകുമാരിയുമായി സായ്കുമാർ അടുക്കുന്നത്. ആ പ്രണയം വിവാഹത്തിലെത്തുകയായിരുന്നു. വൈഷ്ണവിയാണ് മകൾ.

എല്ലാ സിനിമ നടൻ നടിമാർക്കും ഓരോ ജീവിത പ്രതിസന്ധികളോടെയാണ് നടന്നു പോകുന്നത്.അതുപോലെ ആണ് നടൻ സായ്കുമാറിന്റെ കുടുംബത്തിന്റെ ജീവിതവും വളരെ ഏറെ പ്രശ്‌നങ്ങളിലൂടെ ആണ് താരം കടന്ന് പോയത്.