
തെലുങ്ക് സിനിമയില്‍ ഇന്ന് അറിയപ്പെടുന്ന നടിമാരുടെ പേരെടുത്താല്‍ അതിലാദ്യം വരുന്ന പേരുകളിലൊന്ന് സായ് പല്ലവിയുടോതാണ്.സിനിമകളിലെ ഗ്ലാമര്‍ ഐക്കണാവാന്‍ സായ് പല്ലവിക്ക് താല്‍പര്യമില്ല. ഇത്തരം സീനുകളില്‍ അഭിനയിക്കില്ല എന്നത് നടി തുടക്കകാലം മുതലെടുത്ത തീരുമാനമാണ്. ഹോംലി ഗേള്‍ ഇമേജാണ് നടിക്ക് കരിയറില്‍ ഉപകാരപ്പെടുന്നതും.
സ്വന്തംലേഖകൻ
പ്രേമം എന്ന മലയാള സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് സായ് പല്ലവിക്ക് പിന്നീട് കരിയറില്‍ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. തമിഴ്, തെലുങ്ക് സിനിമകളിലാണ് കൂടുതല്‍ ഹിറ്റ് സായ് പല്ലവി സമ്മാനിച്ചത്. പ്രത്യേകിച്ചും തെലുങ്കില്‍. ലവ് സ്റ്റോറി, ഫിദ തുടങ്ങിയ സിനിമകളുടെ വിജയം സായ് പല്ലവിക്ക് തെലുങ്ക് സിനിമാ മേഖലയില്‍ തുണയായി.ഫിദയിലെ ഗാനരംഗങ്ങളിലെല്ലാം സായ് പല്ലവി തിളങ്ങി. ഇന്നും ഈ ഗാനങ്ങള്‍ ജനപ്രിയമാണ്. സൂപ്പര്‍ സ്റ്റാറുകളുടെ കേന്ദ്രമായറിയപ്പെടുന്നതാണ് തമിഴ്, തെലുങ്ക് സിനിമാ മേഖലകള്‍. ഇവിടെ ഒരു നായിക നടിക്ക് ഏറെനാള്‍ കരിയറില്‍ തുടരുക എന്നത് പലപ്പോഴു ശ്രമകരമാണ്.
സായ് പല്ലവിയുള്‍പ്പെടെയുള്ള നടിമാരുടെ കരിയര്‍ ഇനി ഏത് ഗതിയിലേക്ക് നീങ്ങുമെന്നതില്‍ പ്രേക്ഷകര്‍ക്കും ആകാംക്ഷയുണ്ട്. പുതുമുഖങ്ങളുടെ വരവോടെ തെലുങ്കിലെ നായികമാരുടെ താരത്തിളക്കം കുറയുന്നത് വര്‍ഷങ്ങളായുള്ള കാഴ്ചയാണ്. ഈ പ്രതിസന്ധി സായ് പല്ലവിക്ക് ഒരു പരിധിവരെ നേരിടാനും കഴിഞ്ഞിട്ടുണ്ട്.സിനിമകളിലെ ഗ്ലാമര്‍ ഐക്കണാവാന്‍ സായ് പല്ലവിക്ക് താല്‍പര്യമില്ല. ഇത്തരം സീനുകളില്‍ അഭിനയിക്കില്ല എന്നത് നടി തുടക്ക കാലം മുതലെടുത്ത തീരുമാനമാണ്. ഹോംലി ഗേള്‍ ഇമേജാണ് നടിക്ക് കരിയറില്‍ ഉപകാരപ്പെടുന്നതും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ നടിയുടെ കരിയറിനെ ഇത് ബാധിച്ച് തുടങ്ങിയെന്നാണ് തെലുങ്ക് മാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ട്. സ്ഥിരം കണ്ട് വരുന്ന ക്ലീഷേ കഥാപാത്രങ്ങളിലേക്ക് സായ് പല്ലവി ഒതുങ്ങിപ്പോവുമെന്നാണ് ഇവര്‍ പറയുന്നത്. മാറിയ കാലത്ത് നടിമാരെല്ലാം വ്യത്യസ്തമായ റോളുകള്‍ക്കായി ശ്രമിക്കുകയാണ്. ഇതില്‍ ഗ്ലാമറസായി അഭിനയിക്കാനും മടി കാണിക്കുന്നില്ല.
കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായാണ് ഇത്തരം വേഷങ്ങളെന്ന് മനസ്സിലാക്കാനാവുന്ന രീതിയില്‍ പ്രേക്ഷകരും വളര്‍ന്നു. എന്നാല്‍ നടി ഇപ്പോഴും പഴയ ചിന്താഗതികളില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് വിമര്‍ശകര്‍ പറയുന്നു. കരിയറില്‍ നടി ചെയ്തതില്‍ ഭൂരിഭാഗവും വില്ലേജ് ഗേള്‍ ഇമേജുള്ള കഥാപാത്രങ്ങളാണ്. ഒരുപക്ഷെ കഥയ്ക്കും കഥാപാത്രത്തിനും വ്യത്യാസമുണ്ടെങ്കിലും നടി സ്റ്റീരിയോടൈപ്പ് ചെയ്യപ്പെടാനുള്ള സാധ്യതയുണ്ടെന്നും പ്രേക്ഷകര്‍ പറയുന്നു.
പുതുമുഖങ്ങളുടെ കുത്തൊഴുക്കാണ് സിനിമാ ലോകത്തേക്ക് വരുന്നത്. മാതാപിതാക്കളുടെ നിയന്ത്രണം സായ് പല്ലവിയുടെ കരിയറിനുണ്ട്. ഇവര്‍ക്കിഷ്ടമില്ലാത്ത സീനുകള്‍ ചെയ്യില്ലെന്ന് നടി നേരത്തെ പറഞ്ഞിട്ടുമുണ്ട്. ഇത്രയും നിബന്ധനകളുള്ള നടിക്ക് എത്രകാലം സിനിമാ ലോകത്ത് തുടരാന്‍ പറ്റുമെന്ന് വിമര്‍ശകര്‍ ചോദിക്കുന്നു.അടുത്തിടെയാണ് ബോക്സ് ഓഫീസ് ഹിറ്റും സായ് പല്ലവിക്കില്ല. ഗാര്‍ഗിയാണ് അടുത്തിടെ പുറത്തിറങ്ങിയതില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട സായ് പല്ലവിയുടെ സിനിമ. പക്ഷെ നിരൂപക പ്രശംസ മാത്രമാണ് സിനിമയ്ക്ക് നേടാനായത്. ശ്യാം സിങ് റെഡ്ഡി, വിരാടപര്‍വം എന്നീ സിനിമകളിലും സായ് പല്ലവിയുടേതായി ഇതിനിടെ പുറത്തിറങ്ങി.
എന്നാല്‍ ഇവ രണ്ടും കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. സായ് പല്ലവിയുടെ വരും സിനിമകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. കരിയറില്‍ ഒരു ബോക്സ് ഓഫീസ് ഹിറ്റ് നടിയെ സംബന്ധിച്ച് അനിവാര്യമായിരിക്കുകയാണ്. പ്രേമത്തിന് ശേഷം അതിരന്‍, കലി എന്നീ സിനിമകളിലാണ് സായ് പല്ലവി മലയാളത്തില്‍ അഭിനയിച്ചത്.
മറുഭാഷകളിലെ തിരക്കും നല്ല അവസരങ്ങള്‍ ലഭിക്കാത്തതുമാണ് സായ് പല്ലവിയെ മലയാള സിനിമകളില്‍ കാണാത്തതിന് കാരണമെന്ന് സൂചനയുണ്ട്. മലയാളത്തില്‍ ചെയ്ത മൂന്ന് സിനിമകളും ശ്രദ്ധിക്കപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു നടിയുടെ പിറന്നാള്‍ ദിനം. 32 വയസ് പൂര്‍ത്തിയായിരിക്കുകയാണ് സായ് പല്ലവിക്ക്. നിരവധി പേര്‍ സായ് പല്ലവിക്ക് ആശംസകളുമായത്തി.