‘സഹോ’ യുടെ ടീസർ എത്തി, ബാഹുബലിക്ക് ശേഷം ബോക്‌സോഫീസിൽ തരംഗം സൃഷ്ടിക്കാനൊരുങ്ങി പ്രഭാസ്

‘സഹോ’ യുടെ ടീസർ എത്തി, ബാഹുബലിക്ക് ശേഷം ബോക്‌സോഫീസിൽ തരംഗം സൃഷ്ടിക്കാനൊരുങ്ങി പ്രഭാസ്

സ്വന്തം ലേഖിക

ബാഹുബലിയുടെ രണ്ടാം ഭാഗത്തിന് ശേഷം പ്രഭാസ് നായകനാകുന്ന ‘സാഹോ’യുടെ ടീസർ എത്തി. ഹിന്ദി- തമിഴ്- തെലുങ്കു ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും. ഒരു മിനിറ്റും 39 സെക്കന്റുമുള്ള ടീസറിൽ കാണികളെ ത്രസിപ്പിക്കുന്ന ദൃശ്യവിരുന്നിന്റെ പൂരമാണ്. ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് ചിത്രത്തിലെ രംഗങ്ങൾ.സാഹോയിലുടെ രണ്ട് വർഷത്തിന് ശേഷം വീണ്ടും ബോക്‌സോഫീസിൽ തരംഗമാകാനെത്തുകയാണ് പ്രഭാസ്. അടുത്തിടെ പുറത്തു വന്ന സാഹോയുടെ ബിഹൈൻഡ് ദ സീൻ വീഡിയോക്ക് വൻ സ്വീകാര്യത ലഭിച്ചിരുന്നു. റൺ രാജ റൺ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത്താണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.ശ്രദ്ധാകപൂറാണ് ചിത്രത്തിലെ നായിക. ജാക്കി ഷ്രോഫ്, നെൽ നിതിൻ മുകേഷ്, അരുൺ വിജയ്, മന്ദിര ബേദി തുടങ്ങി വൻതാരനിരയാണ് ചിത്രത്തിലുള്ളത്. മലയാളിതാരം ലാലും ചിത്രത്തിൽ ശ്രദ്ധേയമായ വേഷം ചെയ്യുന്നുണ്ട്.ഹോളിവുഡ് ആക്ഷൻ കോർഡിനേറ്റർ കെന്നി ബേറ്റ്‌സ് ആണ് ആക്ഷൻ രംഗങ്ങൾ കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത്. ആക്ഷൻ രംഗങ്ങൾക്കായി മാത്രം 90 കോടി രൂപയാണ് ബജറ്റ്. ആക്ഷൻത്രില്ലറായ ചിത്രം വൻ വിജയമാകുമെന്ന പ്രതീക്ഷയിലാണ് അണിയക്കാർ.

https://youtu.be/HiwFJ97qUx4

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group