
അയ്മനം വില്ലേജ് സഹകരണ ബാങ്ക് റീഡിംഗ് റൂമിന്റെയും പരസ്പരം വായനക്കൂട്ടത്തിൻ്റയും സംയുക്ത ആഭിമുഖ്യത്തിൽ സാഹിത്യ സമ്മേളനം നടത്തി: ചലച്ചിത്ര സംവിധായകൻ ബിനോയി വേളൂർ ഉദ്ഘാടനം ചെയ്തു
അയ്മനം: അയ്മനം വില്ലേജ് സർവ്വീസ് സഹകരണ ബാങ്ക് ലൈബ്രറി & റീഡിംഗ് റൂമിൻ്റയും പരസ്പരം വായനക്കൂട്ടത്തിൻ്റയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ ഫെബ്രുവരി മാസ സാഹിത്യ സമ്മേളനം ചലച്ചിത്ര സംവിധായകൻ ബിനോയി വേളൂർ ഉദ്ഘാടനം ചെയ്തു.
പരസ്പരം വായനക്കൂട്ടത്തിൻ്റെ സാഹിത്യ പുരസ്കാരങ്ങൾ അദ്ദേഹം സമ്മാനിച്ചു. ഡോ. ഗീത കാവാലം, ബാലഗോപാലൻ പേരൂർ, രാജു എൻ. വാഴൂർ, നൈന മണ്ണഞ്ചേരി എന്നിവർ പുരസ്കാരങ്ങൾ സ്വീകരിച്ചു. സമ്മേളനത്തിൽ ലൈബ്രറി പ്രസിഡൻറ് ഒ.ആർ. പ്രദീപ്കുമാർ അദ്ധ്യക്ഷനായി.
കോട്ടയം താലൂക്ക് ലൈബ്രറി കൗൺസിൽ കമ്മറ്റി അംഗം മനു കെ.കെ, ലൈബ്രറി കമ്മറ്റി അംഗം ശാന്തകുമാരി പി.പി, പരസ്പരം സബ് എഡിറ്റർ ഉണ്ണികൃഷ്ണൻ അമ്പാടി എന്നിവർ ഭാവഗായകൻ പി. ജയചന്ദ്രനെ അനുസ്മരിച്ചു പ്രഭാഷണം നടത്തി. തുടർന്ന് നടന്ന കവിയരങ്ങും ഗാനാർച്ചനയും കവി വിഷ്ണുപ്രിയ പൂഞ്ഞാർ ഉദ്ഘാടനം ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പി.ജി. ഗിരീഷ് എന്നിവർ മോഡറേറ്റേഴ്സായി. ജോർജുകുട്ടി താവളം, വിഷ്ണുപ്രിയ പൂഞ്ഞാർ, ഡോ. ഗീത കാവാലം, പി.പി. ശാന്തകുമാരി, ഉഷാ മുരളീധരൻ, രാജു എൻ. വാഴൂർ, ജി. രമണി അമ്മാൾ, ബാലഗോപാലൻ പേരൂർ, കെ.ജി. കൃഷ്ണൻകുട്ടി, രാജേന്ദ്രൻ പി.ജി, ശിവകീർത്തന സി.എസ്,
വിജയൻ പി.കെ, അജിമോൻ കെ.കെ, സഹീറ എം, അയ്മനം സുധാകരൻ, ഡോ.മുഹമ്മദ് സുധീർ, കിഷോർ, എം.വി.മനോജ്, പി.ജി. ഗിരീഷ്, രശ്മി കണ്ണൻ, റെജിമോൻ, രമ ഷാജി, കുടമാളൂർ പ്രസാദ്, അമ്പിളി എന്നിവർ പങ്കെടുത്തു. ഔസേഫ് ചിറ്റക്കാട് സ്വാഗതവും ഡോ. മുഹമ്മദ് സുധീർ നന്ദിയും പറഞ്ഞു.