
ഏറ്റുമാനൂർ : ഭക്തിനിർഭരമായി ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ സഹസ്രകലശകുടം സമർപ്പണം.
ഏറ്റുമാനൂരപ്പൻ ഭക്തജന കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന സഹസ്ര കലശ കുടങ്ങളുടെ സമർപ്പണം കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി നിർവഹിച്ചു. ക്ഷേത്ര ബിംബത്തിന് ധാരക്കായുള്ള 40 ചെമ്പ് കുടങ്ങൾ സുരേഷ് ഗോപിയാണ് സമർപ്പിച്ചത്. ഭക്തജന കൂട്ടായ്മയുടെ നേതൃത്വത്തിൽ സമർപ്പിച്ചത് 1100 ചെമ്പ് കുടങ്ങളാണ് .
ഞായറാഴ്ച രാവിലെ 8 മണിയോടെ ക്ഷേത്ര ദർശനം നടത്തിയ ശേഷമാണ് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, സഹസ്രകലശ കുട സമർപ്പണം നിർവ്വഹിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏറ്റുമാനൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അഭിലാഷ് എസ്. നാണ് സഹസ്ര കലശ കുടങ്ങൾ കൈമാറിയത്. ചടങ്ങിൽ ആർ അശോക്, ഡോ. ശ്രീജിത്ത്, കണ്ണൻ ഉഷ സുരേഷ്, താരാ സുരേഷ്, ഏറ്റുമാനൂർ നഗരസഭ ചെയർമാൻ ജോർജ് പുളിമാൻ തുടങ്ങിയവർ പങ്കെടുത്തു.
കുടം നിർമ്മിച്ച പി പി വിജയകുമാർ ഉൾപ്പെടെയുള്ളവരെ ചടങ്ങിൽ ആദരിച്ചു.
ഭാര്യ രാധിക മകൻ ഗോകുൽ സുരേഷ് എന്നിവർക്കൊപ്പമാണ് സൂരേഷ് ഗോപി ക്ഷേത്രത്തിലെത്തിയത്. ചടങ്ങുകൾക്കു ശേഷം ഏറ്റുമാനൂർ മഹാദേവന്റെ ആറാട്ടുകടവും സന്ദർശിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.
ക്ഷേത്രങ്ങളിൽ ദേവചൈതന്യം വർദ്ധിപ്പിക്കുന്നതിനായി നടത്തുന്ന അതിവിശിഷ്ടമായ പൂജയും അഭിഷേകവുമാണ് സഹസ്രകലശം. ഉൽസവത്തിന് മുന്നോടി ആയി നടക്കുന്ന സഹസ്രകലശത്തിനായി ഭക്തജന കൂട്ടായ്മ 1100 കലശകുടങ്ങൾ സമർപ്പിച്ചത്.
കലശ കുടങ്ങളിൽ ദ്രവ്യങ്ങൾ നിറച്ച്, തന്ത്രിയുടെ കാർമ്മികത്വത്തിൽ പൂജിച്ച് വിഗ്രഹത്തിൽ അഭിഷേകം ചെയ്യുന്നതിനാണ് കലശ കുടങ്ങൾ..



