
കൊച്ചി: ‘ട്വന്റി വണ്‍ ഗ്രാംസ്’ എന്ന ചിത്രത്തിന് ശേഷം ബിബിന്‍ കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രമാണ് സാഹസം. നരേന്, ബാബു ആന്റണി, ശബരീഷ് വര്‍മ്മ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു.
ഓഗസ്റ്റ് 8 ന് ചിത്രം തീയറ്ററുകളിലെത്തും. ബുക്ക് മൈ ഷോ, പേ ടിഎം, ക്യാച്ച് മൈ സീറ്റ്, ടിക്കറ്റ് ന്യൂ, ഡിസ്ട്രിക്ട് ആപ്പ് എന്നിവയിലൂടെ ടിക്കറ്റുകള്‍ അഡ്വാൻസ് ആയി ബുക്ക് ചെയ്യാം.
‘ട്വന്റി വണ്‍ ഗ്രാംസ്’, ‘ഫീനിക്സ്’ എന്നീ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മിച്ച റിനിഷ് കെ.എന്‍. ആണ് ദ ഫ്രണ്ട് റോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഈ ചിത്രവും നിര്‍മിച്ചത്. സംവിധായകന് ബിബിന്‍ കൃഷ്ണ തന്നെയാണ് ചിത്രം രചിച്ചത്. റംസാന്, അജു വര്‍ഗീസ്, സജിന്‍ ചെറുക്കയില്‍, ജീവ ജോസഫ്, ബൈജു സന്തോഷ്, യോഗി ജാപി, ഹരി ശിവറാം, ടെസ ജോസഫ്, വര്‍ഷ രമേശ്, വിനീത് തട്ടില്‍, മേജര്‍ രവി, ഭഗത് മാനുവല്‍, കാര്‍ത്തിക്ക്, ജയശ്രീ, ആന്‍ സലിം എന്നിവരാണ് മറ്റുപ്രധാന താരങ്ങള്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group