
കീവ് : പടിഞ്ഞാറൻ യുക്രെയിനില്‍ കെരെറ്റ്‌സ്‌കിയില്‍ ഗ്രാമ കൗണ്‍സില്‍ യോഗത്തിനിടെ സഹപ്രവര്‍ത്തകര്‍ക്ക് നേരെ ഗ്രനേഡുകള്‍ എറിഞ്ഞ് കൗണ്‍സിലര്‍.
26 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെയായിരുന്നു സംഭവം. യോഗത്തിനിടെ ഹാളിലേക്ക് പ്രവേശിച്ച കൗണ്‍സിലര്‍ തന്റെ പോക്കറ്റില്‍ നിന്ന് മൂന്ന് ഹാൻഡ് ഗ്രനേഡുകള്‍ എടുത്തെറിയുകയായിരുന്നു. ഇദ്ദേഹം അടക്കം പരിക്കേറ്റ ആറു പേരുടെ നില ഗുരുതരമാണ്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.