സ്വന്തം ലേഖിക.
കോട്ടയം :മൂന്ന് കോടിയുടെ ക്രമക്കേടാണ് കോട്ടയം പായിപ്പാട് സെന്‍ട്രല്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നടന്നത്.സഹകരണ വകുപ്പിൻ്റെ പരാതിയില്‍ പോലീസ് കേസെടുത്തതോടെ സ്ഥലംവിട്ട സെക്രട്ടറി ഒളിവിലിരുന്ന് മുൻകൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നു. അറസ്റ്റിലായ ബാങ്ക് മുൻ പ്രസിഡന്റ് ഇ.പി.രാഘവൻപിള്ള (70), മുൻ ജീവനക്കാരൻ ഗോപാലകൃഷ്ണപിള്ള (75) എന്നിവര്‍ ജാമ്യത്തിലിറങ്ങി.
ഇടപാടുകാരുടെ സ്ഥിരനിക്ഷേപങ്ങള്‍ അടിച്ചുമാറ്റുകയും ഈടുവച്ച സ്വര്‍ണം മറ്റ് ബാങ്കുകളില്‍ പണയം വെച്ച് പണം തട്ടുകയുമാണ് ചെയ്തതെന്ന് പോലീസ് എഫ്ഐആറില്‍ പറയുന്നു. സെക്രട്ടറി കെഎൻ ബിന്ദുമോള്‍, തൻ്റെ സഹോദരന് കെ.എന്‍.സുഭാഷിന്റെ പേരിലും ജീവനക്കാരൻ ഗോപാലകൃഷ്ണപിള്ളയുടെ പേരിലുമാണ് പണയസ്വര്‍ണം മറ്റ് ബാങ്കുകളില്‍ പണയംവച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പതിറ്റാണ്ടുകളായി കോണ്‍ഗ്രസ് ഭരിക്കുന്ന ബാങ്കാണിത്. വഞ്ചനാക്കുറ്റത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കരുവന്നൂര്‍, കണ്ടല തുടങ്ങി സര്‍വീസ് സഹകരണ ബാങ്കുകളില്‍ ലക്ഷങ്ങള്‍ നിക്ഷേപം നടത്തിയവര്‍ക്കൊന്നും പണം തിരികെ ലഭിച്ചിട്ടില്ല. നിക്ഷേപകര്‍ പരിഭ്രാന്തിയില്‍ തുടരുമ്ബോള്‍ തന്നെയാണ് പായിപ്പാട് സഹകരണബാങ്കിലെ ക്രമക്കേടുംവെളിയില് വരുന്നത്.
പുതിയ ഭരണസമിതി ഇക്കഴിഞ്ഞ ജൂണില്‍ അധികാരമേറ്റശേഷം ആഭ്യന്തര ഓഡിറ്റ് നടത്തിയതോടെയാണ് വൻ തട്ടിപ്പുകള്‍ പുറത്തുവന്നത്. ഇതിലെല്ലാം ബാങ്ക് സെക്രട്ടറി പങ്കാളിയാണെന്നും കണ്ടെത്തി. കഴിഞ്ഞ മുപ്പത് വര്‍ഷമായി കോണ്‍ഗ്രസ് നേതാവായ ഇ.പി.രാഘവൻപിള്ളയാണ് ബാങ്ക് ഭരണസമിതി പ്രസിഡന്റ്. ബാങ്കിന് വേറെ ശാഖയില്ല. കെ.എൻ.ബിന്ദുവിനെ സെക്രട്ടറിസ്ഥാനത്തുനിന്നു നീക്കിയിട്ടുണ്ട്.
ജി.സുധാകരന് ഭരിക്കുന്ന സമയം മുതല്‍ ബാങ്കിലെ ക്രമക്കേടുകള്‍ വെളിയില്‍ വന്നതായാണ് പായിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി.മോഹനന് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞത്. “ഏതൊക്കെയോ വിധത്തില്‍ അവര്‍ പ്രശ്നങ്ങള്‍ പരിഹരിക്കുകയായിരുന്നു. ഇതേ പരാതികള്‍ വീണ്ടും വന്നു.
ആരോപണത്തെ തുടര്‍ന്നാണ് ഈയിടെ രാഘവന് പിള്ള ഒഴിഞ്ഞത്. നിക്ഷേപം നഷ്ടമായവര്‍ പരക്കംപായുകയാണ്. ലക്ഷങ്ങള്‍ ബാങ്കില്‍ നിക്ഷേപം നടത്തിയതിന് അവരുടെ കയ്യില്‍ രേഖയുണ്ട്. എന്നാല്‍ ബാങ്കില്‍ രേഖയില്ല. വന്‍ തട്ടിപ്പാണ് നടന്നത്.” മോഹനന് പറഞ്ഞു.