സിനിമ ചിത്രീകരണത്തിനിടെ നടൻ സാഗര്‍ സൂര്യയ്ക്ക് പരിക്കേറ്റു; അപകടം ‘പ്രകമ്പനം’ സിനിമയുടെ ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ

Spread the love

കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ നടൻ സാഗർ സൂര്യയ്ക്ക് പരിക്കേറ്റു.

‘പ്രകമ്പനം’ സിനിമയുടെ ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ ആണ് നടന് പരിക്കേറ്റത്.

തുടർന്ന് സാഗറിനെ പ്രാഥമിക ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാഗര്‍ സൂര്യ, ഗണപതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എറണാകുളത്ത് ചിത്രീകരണം പുരോഗമിക്കുന്ന ഹൊറര്‍- കോമഡി എന്റര്‍ടെയ്‌നര്‍ ചിത്രം ‘പ്രകമ്പന’ത്തിന്റെ ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് നടന് പരിക്കേറ്റത്. ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാകാനിരിക്കാണ് അപകടം.