
അപകടം കുറയ്ക്കാൻ നിരീക്ഷണം ശക്തമാക്കുന്നു; സേഫ് കേരള സ്‌ക്വാഡുകൾ 24 മണിക്കൂറും
സ്വന്തം ലേഖകൻ
കണ്ണൂർ: വാഹനാപകടങ്ങൾ കുറയ്ക്കാൻ സേഫ് കേരള സ്‌ക്വാഡുകൾ 24 മണിക്കൂറും പരിശോധന നടത്തും. ഇതിനായി 51 പുതിയ സ്‌ക്വാഡുകൾ രൂപവത്കരിക്കും. സേഫ് കേരള പദ്ധതിക്ക് ചട്ടമായതോടെ 255 തസ്തികകളിൽ ഉടൻ നിയമനം നടക്കും. ഒരു മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറും മൂന്നുവീതം എ.എം.വി.മാരും അടങ്ങിയ സ്‌ക്വാഡുകളാണ് വാഹനപരിശോധന നടത്തുക. മൂന്ന് ഷിഫ്റ്റായി 24 മണിക്കൂറും ഇവർ റോഡിലുണ്ടാവും. ജില്ലകളിലെ റീജണൽ ട്രാൻസ്പോർട്ട് ഓഫീസറാണ് ഇവയുടെ ഏകോപനം നടത്തുക. സ്‌ക്വാഡുകളിൽ ഡ്യൂട്ടിയില്ലാത്ത 14 എം.വി.ഐ.മാരെ ഓരോ മേഖലാ ഓഫീസിലും ഒരാൾ എന്നനിലയ്ക്ക് നിയമിക്കും. സേഫ് കേരളയിലേക്ക് നിയമിക്കുന്ന ആർ.ടി.ഒ.യെ ഒരുവർഷത്തേക്കും എം.വി.ഐ.യെ രണ്ടുവർഷത്തേക്കും എ.എം.വി.മാരെ മൂന്ന് വർഷത്തേക്കും മറ്റു വിഭാഗങ്ങളിലേക്ക് മാറ്റില്ല.
Third Eye News Live
0