
സ്വന്തം ലേഖിക
തൃശൂര്‍: ഓണ്‍ലൈന്‍ സേവ് ബോക്സിന്റെ ഉടമയാണ് സ്വാതി റഹീം അറസ്റ്റിലായതിന് പിന്നാലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്.
ചലച്ചിത്ര താരങ്ങളുടെ ഏറ്റവും അടുത്ത വിശ്വസ്തനായിരുന്ന തൃശൂർ സ്വദേശി സ്വാതി റഹീമിനെയാണ് നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. സേവ് ബോക്സിന്റെ ഫ്രാഞ്ചൈസി നല്കാമെന്ന് പറഞ്ഞ് ഒട്ടേറെ പേരിൽ നിന്നായി നിക്ഷേപങ്ങൾ വാങ്ങി തട്ടിച്ചെന്നാണ് പരാതി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിക്ഷേപിക്കുന്നവർക്ക് പ്രതിമാസം വലിയ തുക ലഭിക്കുമെന്ന് പറഞ്ഞ് പറ്റിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തോളമായി സ്വാതി റീമിന്റെ പേരിൽ നിരവധി പരാതികളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പലതും മധ്യസ്ഥം പറഞ്ഞ് തീര്‍ക്കാനായിരുന്നു ശ്രമിച്ചത്. എന്നാല്‍ ഇപ്രാവശ്യം സ്വാതി ശരിക്കും കുടുങ്ങി.
തൃശൂര്‍ ഈസ്റ്റ് സ്റ്റേഷനിൽ മാത്രം മൂന്ന് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ‘സേവ് ബോക്സ്’ ഓൺലെെന് ബിഡിങ് ആപ്പ് എന്ന സംവിധാനത്തിലൂടെ ലക്ഷങ്ങള്‍ സമ്പാദ്യമുണ്ടാക്കാൻ ഫ്രാഞ്ചൈസി നല്‍കാമെന്നും പറഞ്ഞാണ് ഇയാള്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തത്. നിലവില്‍ തൃശ്ശൂര്‍ കിഴക്കേകോട്ട സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഫ്രാഞ്ചെെസി തുടങ്ങി ലാഭവിഹിതം നല്കാമെന്ന് പറഞ്ഞ് വിശ്വിസിപ്പിച്ച് ഇയാളുടെ ഇരുപത്തി ഒന്നര ലക്ഷം രൂപ തട്ടിയെടുത്തതായാണ് പരാതി. കഴിഞ്ഞ ഡിസംബറില്‍ എടുത്ത കേസിലാണ് ഇപ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇലക്‌ട്രോണിക്സ് ഉത്പന്നങ്ങൾ ഓൺലെെനായി കുറഞ്ഞ വിലയിൽ ഉപഭോക്താകള്‍ക്ക് ലേലം ചെയ്ത് എടുക്കാനുള്ള സംവിധാനമാണ് സേവ് ബോക്സ് ആപ്പിൽ ഒരുക്കിയിരുന്നത്. എന്നാല്‍ ഈ ആപ്പിന്റെ ഫ്രാഞ്ചെെസി തുടങ്ങാനെന്ന പേരില്‍ ലക്ഷങ്ങള്‍ വാങ്ങുകയും ലാഭവിഹിതമോ മുതലോ തിരിച്ചു നല്കാനാവാതെ വന്നതോടെയാണ് പണം നിക്ഷേപിച്ചയാള്‍ പരാതിയുമായി രംഗത്തെത്തിയത്.
അതേസമയം സ്വാതിക്കിന്റെ പല സിനിമ താരങ്ങളുമായുള്ള ബന്ധവും ഇയാള്‍ തട്ടിപ്പിന് ഉപയോഗിച്ചുവെന്നാണ് വിവരം. ഇയാളുടെ അറസ്റ്റോടെ വരും ദിവസങ്ങളില്‍ കൂടുതല്‍ പേര് പരാതിയുമായി രംഗത്തെത്തുമെന്നാണ് പോലീസിന്റെ കണക്കുകൂട്ടല്‍.
സേവ് ബോക്സിന്റെ പേരില്‍ വലിയൊരു പരിപാടി സ്വാതി റഹീം നടത്തിയിരുന്നു. ഈ പരിപാടിയിലേക്ക് ഒട്ടേറെ സിനിമ താരങ്ങളാണ് പങ്കെടുത്തത്. ഈ താരങ്ങള്‍ക്ക് എല്ലാം പുതിയ ഐ ഫോണ് സമ്മാനമായി നല്കിയിരുന്നു. എന്നാല്‍ ഇതൊക്കെ തട്ടിപ്പായിരുന്നു. ആളുകള്‍ ഉപേക്ഷിച്ച ഐ ഫോണുകള്‍ പുതിയ കവറിലാക്കി അന്ന് സിനിമ താരങ്ങളെ പറ്റിക്കുകയായിരുന്നു.