
സേഫ് ആന്റ് സ്ട്രോംഗ് നിക്ഷേപ തട്ടിപ്പ്; പ്രവീണ്‍ റാണയുടെ കൂട്ടാളികള്‍ അറസ്റ്റില്‍; അറസ്റ്റ് നിക്ഷേപകരിൽ നിന്ന് 300 കോടി രൂപ തട്ടിയ കേസിൽ
സ്വന്തം ലേഖിക
തൃശൂര്‍: സേഫ് ആന്റ് സ്ട്രോംഗ് നിക്ഷേപ തട്ടിപ്പ് കേസില്‍ പ്രവീണ്‍ റാണയുടെ കൂട്ടാളികളെ അറസ്റ്റ് ചെയ്തു.
സേഫ് സ്ട്രോങ്ങ് കമ്പനിയുടെ ഡയറക്ടര്‍മാരായ പ്രജിത്ത് മോഹനന്‍, മനീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നിക്ഷേപകരില്‍ നിന്ന് മുന്നൂറ് കോടി രൂപ തട്ടിയ കേസിലാണ് അറസ്റ്റ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃശൂര്‍ ക്രൈം ബ്രാഞ്ച് സാമ്പത്തിക വിഭാഗം ഡിവൈഎസ്പി ടി. ആര്‍ സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. ജനുവരിയില്‍ അറസ്റ്റിലായ പ്രവീണ്‍ റാണ ജയിലിലാണ്.
തൃശൂരിലെ സേഫ് ആന്‍ഡ് സ്ട്രോങ്ങ് തട്ടിപ്പ് കേസിലെ മുഖ്യപ്രതി പ്രവീണ്‍ റാണ കോയമ്പത്തൂരില്‍ നിന്നാണ് പിടിയിലായത്. തട്ടിപ്പ് കേസില്‍ അന്വേഷണം ശക്തമാക്കിയതിന് പിന്നാലെ ജനുവരി ആറിനാണ് ഇയാള്‍ സംസ്ഥാനത്ത് നിന്നും മുങ്ങിയത്.
കോടിക്കണക്കിന് രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ പ്രവീണ്‍ റാണയ്ക്ക് എതിരെ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ഇതിനോടകം പരാതികള്‍ ലഭിച്ചിട്ടുണ്ട്.