
ആലപ്പുഴ: ഓണത്തിന് ഇനി സദ്യയെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. പരിപ്പ്, പപ്പടം, സാമ്പാർ, അവിയൽ, അച്ചാർ, തോരൻ എന്നി വിഭവങ്ങളടങ്ങിയ സദ്യ കുടുംബശ്രീ വീടുകളിലേക്ക് എത്തിച്ചു നൽകും.
നടാടെയാണ് കുടുംബശ്രീ സദ്യ തയ്യാറാക്കുന്നത്. രണ്ടു പായസം ഉൾപ്പെടെ മൊത്തം 18 വിഭവങ്ങളാണ് സദ്യയിൽ ഉണ്ടാക്കുക.
മുന്‍കൂട്ടി ലഭിക്കുന്ന ഓർഡറുകൾ പ്രകാരമാണ് സദ്യ വിതരണം ചെയ്യുക. ബ്ലോക്ക് അടിസ്ഥാനത്തിലാണ് തയ്യാറാക്കുന്നത്. ഓരോ ബ്ലോക്കിലും രണ്ട് സിഡിഎസുകൾക്കാണ് ചുമതല നൽകിയിരിക്കുന്നത്. ആലപ്പുഴ ജില്ലയിൽ 12 ബ്ലോക്കുകളിലായി മൊത്തം 25 യൂണിറ്റുകളാണ് സദ്യ ഒരുക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പട്ടണക്കാട്, എഴുപുന്ന, തൈക്കാട്ടുശ്ശേരി, പള്ളിപ്പുറം, കഞ്ഞിക്കുഴി, തണ്ണീര്‍മുക്കം, മണ്ണഞ്ചേരി, മാരാരിക്കുളം സൗത്ത്, നെടുമുടി, ചമ്ബക്കുളം, വെളിയനാട്, മുട്ടാര്‍, പുന്നപ്ര സൗത്ത്, പുറക്കാട്, തൃക്കുന്നപ്പുഴ, ചെറുതന, ചെറിയനാട്, മുളക്കുഴ, തെക്കേക്കര, മാവേലിക്കര യുഎല്‍ബി, താമരക്കുളം, പാലമേല്‍, ആറാട്ടുപുഴ, കായംകുളം പടിഞ്ഞാറ്, പത്തിയൂര്‍ എന്നീ സിഡിഎസുകളില്‍നിന്നാണ് വിതരണം.
ഒരാള്‍ക്ക് ഏകദേശം 200 രൂപയില്‍ താഴെയാകും നിരക്ക്. കൃത്യമായ വില വരുംദിവസങ്ങളില്‍ നിശ്ചയിക്കുമെന്ന് ജില്ലാ മിഷന്‍ കോഡിനേറ്റര്‍ എസ്. രഞ്ജിത്ത് അറിയിച്ചു. പായസം മാത്രമായും ലഭ്യമാകും. എന്നാൽ കുറഞ്ഞത് ഒരു ലിറ്ററര്‍ എങ്കിലുമുള്ള ഓര്‍ഡറുകളായിരിക്കണം. സേമിയ, അട, പരിപ്പ് എന്നിവയാണുണ്ടാകുക. കൂടാതെ മിക്‌സ്ചര്‍ പായസവും ഉണ്ടാകും. ഇതിനു ലിറ്ററിന് 150 രൂപയാണ് നിരക്ക്.