നിത്യോപയോഗ സാധനങ്ങളുടെ ജി.എസ്.ടി. നിരക്കു കുറഞ്ഞെങ്കിലും ഇപ്പോഴും ചെറുകിട വ്യാപാരികള്‍ക്കു ആശയക്കുഴപ്പം: വില കുറച്ചു വിറ്റാൽ ചെറിയ ലാഭവും ഇല്ലാതാകുന്ന സ്ഥിതി.

Spread the love

കോട്ടയം: നിത്യോപയോഗ സാധനങ്ങളുടെ ജി.എസ്.ടി. നിരക്കു കുറഞ്ഞെങ്കിലും ഇപ്പോഴും ചെറുകിട വ്യാപാരികള്‍ക്കു ആശയക്കുഴപ്പം.
ജി.എസ്.ടി സ്ലാബ് മാറ്റം നേരത്തെ പ്രഖ്യാപിച്ചതിനാല്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ അടക്കം ഓരോ സാധനങ്ങളുടെയും നിരക്കുകള്‍ മാറ്റി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇടത്തരം, ചെറിയ കടകളിലെ വ്യാപാരികള്‍ക്ക് ഇത്രയധികം ഉല്‍പന്നങ്ങളുടെ വിലക്കുറവിനെ എങ്ങനെയാണു നേരിടേണ്ടത് എന്ന കാര്യത്തില്‍ വ്യക്തതയില്ല.

പഴയ സ്റ്റോക്ക് വിറ്റഴിക്കുന്നതുമായി ബന്ധപ്പെട്ടാണ് പ്രധാനമായും ആശങ്ക. കംപ്യൂട്ടര്‍ ബില്ലിങ് ഇല്ലാത്തവരും കോംപൗണ്ടിങ് നിരക്കില്‍ ജിഎസ്ടി അടയ്ക്കുന്നവരും പെട്ടെന്ന് മാറ്റം വരുത്താന്‍ കഴിയാത്ത അവസ്ഥയിലാണ്
എംആര്‍പിയില്‍ കുറഞ്ഞ വിലയക്കു വില്‍ക്കുമ്ബോള്‍ കച്ചവടക്കാരന്റെ തുച്ഛമായ ലാഭം വീണ്ടും കുറയുന്ന അവസ്ഥയാണ്. ഒരേ ആവശ്യത്തിന് ഉപയോഗിക്കുന്ന വസ്തുക്കള്‍ക്ക് പല ജിഎസ്ടി നിരക്കുകള്‍ ആയത് സൂപ്പര്‍ മാര്‍ക്കറ്റുകളിലും പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്.

അരി, പഞ്ചസാര, പയര്‍ വര്‍ഗങ്ങള്‍ എന്നിവയുടെ നിരക്കുകളില്‍ മാറ്റമില്ലെങ്കിലും നിത്യേനെ ഉപയോഗിക്കുന്ന മറ്റു ഉല്‍പന്നങ്ങളുടെ നിരക്കില്‍ മാറ്റമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെറുകിട വ്യാപാരികള്‍ ഹോള്‍സെയില്‍ കടകളില്‍ നിന്നു വാങ്ങുന്ന ഉല്‍പ്പന്നങ്ങളാണ് തങ്ങളുടെ നാട്ടിലെ ചെറു കടകളില്‍ എത്തിച്ചു വില്‍ക്കുന്നത്. ജി.എസ്.ടി മാറ്റം വന്നതോടെ പല ഉപ്പന്നങ്ങള്‍ക്കും വില കുറഞ്ഞു. ഇതോടെ ജി.എസ്.ടി. കുറച്ചു നഷ്ടത്തില്‍ വില്‍ക്കുകയാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്. ഇതോടെ കിട്ടിയിരുന്ന ചെറിയ ലാഭവും ഇല്ലാതായി.

ചെറിയ കടകള്‍ നടത്തുന്ന പ്രായമായവരും പ്രതിസന്ധി നേരിടുന്നുണ്ട്. ജി.എസ്.ടി സ്ലാബുകള്‍ എന്താണെന്നും എന്തിനൊക്കെ വില കുറഞ്ഞെന്നു പോലും ഇവര്‍ക്കു ധാരണയില്ല. നിത്യചെലവിനായി കുറച്ചു വാങ്ങി വില്‍ക്കുന്നവരാണിവര്‍.