play-sharp-fill
കത്വ ഭീകരാക്രമണം : ശക്തമായ തിരിച്ചടി നൽകുമെന്ന് കേന്ദ്രം

കത്വ ഭീകരാക്രമണം : ശക്തമായ തിരിച്ചടി നൽകുമെന്ന് കേന്ദ്രം

ദില്ലി : കത്വ ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇന്ത്യ. ഭീകരരുടേത് തിരിച്ചടി അർഹിക്കുന്ന ഭീരുത്വ നടപടിയാണെന്ന് രാഷ്ട്രപതി പ്രതികരിച്ചു.

സൈനികരുടെ ത്യാഗം വെറുതെയാകില്ലെന്ന് പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. അതിർത്തി കടന്ന് എത്തിയ ഭീകരരാണ് ആക്രമണം നടത്തിയതെന്നാണ് സുരക്ഷ ഏജൻസികളുടെ നിഗമനം.


ഒളിഞ്ഞിരുന്നുള്ള ഭീകരരുടെ ആക്രമണത്തില്‍ രാജ്യത്തിന് നഷ്ടമായത് 5 ധീര ജവാവന്മാരെയാണ്. ഇന്നലെ വൈകുന്നേരം 3.10ഓടെയാണ് കത്വവയിലെ മച്ചേഡി മേഖലയില്‍ പെട്രോളിംഗ് സംഘത്തിന് നേരെ ആക്രമണം നടന്നത്. അതിർത്തി കടന്ന് എത്തിയ നാല് ഭീകരരാണ് ആക്രമണം നടത്തിയതെന്നാണ് നിഗമനം. ഇവർക്കൊപ്പം പ്രാദേശികമായി പ്രവർത്തിക്കുന്ന രണ്ട് പേരും പങ്കെടുത്തു. പ്രദേശത്ത് തെരച്ചില്‍ ഊർജ്ജിതമായി തുടരുകയാണ്. ആക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിക്കുകയാണ് ഇന്ത്യ. ശക്തമായ തിരിച്ചടി അർഹിക്കുന്ന ഭീരുത്വ നടപടിയെന്ന് രാഷ്ട്രപതി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തില്‍ അതീവ ദു:ഖം രേപ്പെടുത്തിയ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങ് ഭീകരരെ പിടികൂടാൻ സൈന്യം മേഖലയില്‍ ഓപ്പറേഷൻ തുടരുകയാണെന്ന് അറിയിച്ചു. സൈനികരുടെ ത്യാഗം വെറുതെയാകില്ലെന്നും ആക്രമണത്തിന് പിന്നിലെ ദുഷ്ട ശക്തികള്‍ക്ക് കനത്ത തിരിച്ചടി നല്‍കുമെന്നും പ്രതിരോധമന്ത്രാലയം അറിയിച്ചു. പരിക്കേറ്റ സൈനികരുടെ നില തൃപ്തികരമാണെന്ന് സൈന്യം അറിയിച്ചു. വീരമൃത്യു വരിച്ച സൈനികരുടെ ഭൗതികശരീരം പോസ്റ്റുമോർട്ടം നടപടികള്‍ പൂർത്തിയാക്കി ഇന്ന് ജന്മനാട്ടിലേക്ക് കൊണ്ടു പോകും. സംഭവത്തില്‍ പ്രതിപക്ഷം മോദി സർക്കാരിനെതിരെ വിമർശനം കടുപ്പിക്കുകയാണ്. കശ്മീരിലെ സ്ഥിതി ഗുരുതരമാകുകയാണെന്നും വ്യാജ അവകാശവാദങ്ങളും പൊങ്ങച്ചം പറച്ചിലുമാണ് മോദി നടത്തുന്നതെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു.