ഐക്യമുണ്ടെങ്കില്‍ ഭയപ്പെടേണ്ടതില്ല; ഇന്ത്യയുടെ രക്ഷാകവചം ജനങ്ങളാണ്, ഈ ലോകത്ത് തീവ്രവാദത്തിന് സ്ഥാനമില്ല: നമ്മള്‍ ഒരൊറ്റ ടീമാണെന്ന് സച്ചിൻ തെണ്ടുല്‍ക്കര്‍

Spread the love

മുംബൈ: ഇന്ത്യയുടെ രക്ഷാകവചം നമ്മുടെ ജനങ്ങളാണെന്ന് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുല്‍ക്കർ. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു സച്ചിൻ.

video
play-sharp-fill

ഐക്യമുണ്ടെങ്കില്‍ ഭയപ്പെടേണ്ടതില്ല. അപ്പോള്‍ അതിരുകളില്ലാതെ നാം കരുത്തരാകും. ഇന്ത്യയുടെ രക്ഷാകവചം ജനങ്ങളാണ്. ഈ ലോകത്ത് തീവ്രവാദത്തിന് സ്ഥാനമില്ല. നമ്മള്‍ ഒരൊറ്റ ടീമാണെന്നും സച്ചിൻ എക്‌സിലൂടെ പ്രതികരിച്ചു.

“ഐക്യത്തില്‍ നിർഭയം. അതിരുളില്ലാത്ത ശക്തി. ഇന്ത്യയുടെ രക്ഷാകവചം നമ്മുടെ ജനങ്ങളാണ്. ഈ ലോകത്ത് തീവ്രവാദത്തിന് സ്ഥാനമില്ല. ഞങ്ങള്‍ ഒരു ടീമാണ്!”

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

-ജയ് ഹിന്ദ് സച്ചിൻ കുറിച്ചു.

പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ന് രാവിലെ 1.44 ഓടെയാണ് ഇന്ത്യ തിരിച്ചടിച്ചത്. ആക്രമണത്തില്‍ 12 പേർ കൊല്ലപ്പെട്ടതായാണ് വിവരം. കര, നാവിക, വ്യോമ സേനകള്‍ സംയുക്തമായി തികച്ചും അപ്രതീക്ഷിതമായാണ് ആക്രമണം നടത്തിയത്. ഓപ്പറേഷൻ സിന്ദൂർ എന്ന പേരിലായിരുന്നു ഇന്ത്യയുടെ തിരിച്ചടി.