
മുംബൈ: അടുത്തിടെയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുല്‍ക്കറിന്റെ മകനും ക്രിക്കറ്റ് താരവുമായ അർജുൻ ടെൻഡുല്‍ക്കറിന്റെ വിവാഹ നിശ്ചയം നടന്നത്.
മുംബൈയിലെ പ്രമുഖ വ്യവസായി രവി ഘായിയുടെ ചെറുമകളും ബാല്യകാല സുഹൃത്തുമായ സാനിയ ചന്ദോക്കാണ് അർജുന്റെ വധു. ഇരുവരും തമ്മിലുളള വിവാഹനിശ്ചയം കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുെയും സാന്നിധ്യത്തിലാണ് നടന്നത്.
ഇടംകൈയ്യൻ ഫാസ്റ്റ് ബൗളിംഗ് ഓള്‍ റൗണ്ടറായ അർജുൻ ആഭ്യന്തര ക്രിക്കറ്റില്‍ ഗോവയ്‌ക്ക് വേണ്ടി കളിക്കുന്നുണ്ട്. കൂടാതെ ഇന്ത്യൻ പ്രീമിയർ ലീഗില്‍ മുംബൈ ഇന്ത്യൻസിനായും കളിച്ചിട്ടുണ്ട്.
മുംബൈയിലെ പ്രമുഖ ബിസിനസ്സ് കുടുംബാംഗമാണ് സാനിയ. ഹോസ്പിറ്റാലിറ്റി, ഭക്ഷ്യ വ്യവസായങ്ങളിലാണ് ഘായ് കുടുംബം ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. ഇന്റർകോണ്ടിനെന്റല്‍ ഹോട്ടല്‍, ജനപ്രിയ ഐസ്ക്രീം ബ്രാൻഡായ ബ്രൂക്ലിൻ ക്രീമറി എന്നിവ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ്. മുംബൈ ആസ്ഥാനമായുള്ള മിസ്റ്റർ പാവ്സ് പെറ്റ് സ്പാ & സ്റ്റോർ എല്‍എല്‍പിയിലിന്റെ ഡയറക്ടറാണ് സാനിയ ചന്ദോക്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രായത്തില്‍ അർജുനേക്കാള്‍ ഒരു പടി മുന്നിലാണ് സാനിയ. 25 വയസാണ് അർജുന്. എന്നാല്‍ സാനിയയ്ക്ക് 26 വയസാണ്. 1998 ജൂണ്‍ 23ന് ആണ് സാനിയ ജനിച്ചതെങ്കില്‍ 1999 സെപ്റ്റംബർ 24ന് ആണ് അർജുൻ ജനിച്ചത്. ഇവർ തമ്മില്‍ ചെറിയ പ്രായ വ്യത്യാസമാണെങ്കിലും സച്ചിൻ- അഞ്ജലി ദമ്ബതികളുടെ പ്രായ വ്യത്യാസം കൂടി ചേർത്ത് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
വിവാഹ കാര്യത്തിൽ അർജുൻ പിതാവിന്റെ പാത പിന്തുടർന്നെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. 1995ല്‍ ആയിരുന്നു സച്ചിന്റെ വിവാഹം. അന്ന് ഇരുവർക്കുമിടയിലെ പ്രായ വ്യത്യാസം ആറായിരുന്നു. 1973 ഏപ്രില്‍ 24ന് ആണ് സച്ചിൻ ജനിക്കുന്നത്. എന്നാല്‍ അഞ്ജലി ജനിച്ചത് 1967 നവംബർ പത്തിനാണ്. അന്ന് സച്ചിന്റെയും അഞ്ജലിയുടെയും പ്രായ വ്യത്യാസം എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു. കാരണം അന്നത്തെക്കാലത്ത് ഇത് സാധാരണമല്ലായിരുന്നു.