
സ്വന്തം ലേഖിക.
ഡല്‍ഹി: ഡീപ് ഫേക്ക് വീഡിയോയ്‌ക്ക് ഇരയായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുല്‍ക്കറും. തന്‍റേതെന്ന പേരില്‍ പ്രചരിക്കുന്ന ഡീപ് ഫേക്ക് വീഡിയോ എക്സിലൂടെ പങ്കു വച്ചു കൊണ്ടാണ് സച്ചിൻ തന്‍റെ ആശങ്ക അറിയിച്ചിരിക്കുന്നത്.
സ്കൈവാഡ് ഏവിയേറ്റര്‍ ക്വസ്റ്റ് എന്ന ഗെയിമിങ് ആപ്പിന്‍റെ പരസ്യമാണ് സച്ചിന്‍റെ ഡീപ് ഫേക്ക് വീഡിയോ ഉപയോഗിച്ച് ചെയ്തിരിക്കുന്നത്. 30 സെക്കന്‍റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ തന്‍റെ മകള്‍ സാറ ഇതിലൂടെ നേട്ടങ്ങളുണ്ടാക്കുന്നുവെന്നും പറയുന്നുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വീഡിയോ വ്യാജമാണെന്നും സാങ്കേതിക വിദ്യയെ ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുന്നത് തന്നെ അസ്വസ്ഥനാക്കുന്നുവെന്നും സച്ചിൻ എക്സില്‍ കുറിച്ചു.
ഇത്തരത്തില്‍ പ്രചരിക്കുന്ന വിഡിയോ, ആപ്പ്, പരസ്യങ്ങള്‍ എന്നിവയെ പരമാവധി റിപ്പോര്‍ട്ട് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം പരാതികളെ മുഖ വിലക്കെടുത്ത് പ്രതികരിക്കാൻ സമൂഹ മാധ്യമങ്ങള്‍ ജാഗ്രത കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.