ആ കണ്ണുകൾ ഇനി ലോകം കാണും..! സംവിധായകൻ സച്ചിയുടെ കണ്ണുകൾ ദാനം ചെയ്തു ; മൃതദേഹം പൊതുദർശനത്തിന് ശേഷം ഇന്ന് വൈകുന്നേരം സംസ്‌കരിക്കും

ആ കണ്ണുകൾ ഇനി ലോകം കാണും..! സംവിധായകൻ സച്ചിയുടെ കണ്ണുകൾ ദാനം ചെയ്തു ; മൃതദേഹം പൊതുദർശനത്തിന് ശേഷം ഇന്ന് വൈകുന്നേരം സംസ്‌കരിക്കും

സ്വന്തം ലേഖകൻ

തൃശൂർ : ഒട്ടനവധി പ്രിയ ചിത്രങ്ങൾ സമ്മാനിച്ച് വിടവാങ്ങിയ പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ കണ്ണുകൾ ദാനം ചെയ്തു. സച്ചിയുടെ വേർപാടിന്റെ ഞെട്ടലിൽ നിന്നും സിനിമാ പ്രേക്ഷകരും പ്രവർത്തകരും.

പൃഥ്വിരാജിനെ നായകനാക്കി പുതിയ ചിത്രം സംവിധാനം ചെയ്യാനിരിക്കെയാണ് അദ്ദേഹത്തിന്റെ വിടവാങ്ങൽ. കൊച്ചിയിൽ എത്തിച്ച മൃതദേഹം ഇന്ന് വൈകിട്ട് നാലരയ്ക്ക് രവിപുരത്തെ സ്മശാനത്തിൽ സംസ്‌കരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷൻ ചേംബർ ഹാളിൽ രാവിലെ 9 30 മുതൽ പത്തുമണിവരെ പൊതുദർശനത്തിനുവെയ്ക്കും. അതിന് ശേഷമായിരിക്കും വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോവുക.

ഇടുപ്പ് മാറ്റിവെക്കൽ ശസ്ത്രക്രിയയെ തുടർന്നു അദ്ദേഹത്തിന് നേരിട്ട ശാരീരികാസ്വാസ്ഥ്യങ്ങൾ ഹൃദയസ്തംഭനത്തിലേക്ക് നയിക്കുകയും തലച്ചോറിനെ ബാധിക്കുകയുമായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപ് ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു നട്ടെല്ലിന്റെ ശസ്ത്രക്രിയ നടത്തിയത്.

സച്ചിസേതു കൂട്ടുകെട്ടിൽ അനേകം ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ചു.
2007ൽ ചോക്കലേറ്റ് എന്ന സിനിമയിലൂടെ സേതുവിനൊപ്പം തിരക്കഥാകൃത്തായി സിനിമയിലേ്ക്ക് എത്തുന്നത്.

2012ൽ റൺ ബേബി റൺ എന്ന ചിത്രത്തിലൂടെ ഒറ്റക്ക് തിരക്കഥ എഴുതാൻ ആരംഭിച്ചു. അനാർക്കലി, അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങൾ എഴുതി സംവിധാനം ചെയ്യുകയും ചെയ്തു. റോബിൻ ഹുഡ്, മേക്കപ്പ് മാൻ, സീനിയേഴ്‌സ് എന്നീ ചിത്രങ്ങളും വിജയമായിരുന്നു. ഡബിൾസ് എന്ന ചിത്രത്തിനു ശേഷം 2012 ൽ സേതുവുമായി പിരിഞ്ഞു.