ജാതി അധിക്ഷേപം നടത്തിയെന്ന എംഎൽഎ ശ്രീനിജന്‍റെ പരാതി; സാബു എം ജേക്കബിനെതിരെ ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകൾ; മുൻകൂർ ജാമ്യം തേടില്ലെന്ന് സാബു; വീണ്ടും ചർച്ചയായി ട്വന്‍റി 20

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: ജാതി അധിക്ഷേപം നടത്തിയെന്ന എംഎൽഎ ശ്രീനിജന്‍റെ പരാതിയിൽ ട്വന്‍റി 20 നോതാവ് സാബു എം ജേക്കബിനെതിരെ ചുമത്തിയിരിക്കുന്നത് ജാമ്യമില്ലാ വകുപ്പുകൾ. ഓഗസ്റ്റ് 17 ന് ഐക്കരനാട് കൃഷിഭവനിൽ നടന്ന പരിപാടിയുമായി ബന്ധപ്പെട്ടാണ് കുന്നത്തുനാട് എംഎൽഎ പിവി ശ്രീനിജൻ ട്വന്‍റി 20 നേതാക്കൾക്കെതിരെ പരാതി നൽകിയത് . എന്നാൽ എംഎൽഎയെ പൊതുവേദിയിൽ അപമാനിച്ചിട്ടില്ലെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ നൽകില്ലെന്നുമാണ് സാബു എം ജേക്കബിന്‍റെ പ്രതികരണം.

ട്വന്‍റി 20യും മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളും തമ്മിൽ നടക്കുന്ന തർക്കങ്ങളുടെ ഏറ്റവും ഒടുവിലത്തെ സംഭവവികാസമാണ് ശ്രീനിജന്‍റെ പരാതിയും കേസും. ഇതോടെ ട്വന്‍റി 20യും സാബു എം ജേക്കബും വീണ്ടും വാർത്തകളിൽ നിറയുകയാണ്. കർഷകദിനത്തിൽ ഐക്കരനാട് കൃഷിഭവനിൽ നടന്ന പരിപാടിയിൽ ഉദ്ഘാടകനായ എംഎൽഎ വേദിയിലേക്ക് കയറുന്നതിനിടെ പഞ്ചായത്ത് പ്രസിഡന്‍റ് ഉൾപ്പെടെയുള്ളവർ വേദി വിടുകയായിരുന്നു. പൊതുജനങ്ങളുടെ മുന്നിൽ വച്ച് നടന്ന സംഭവം ജാതി വിവേചനമാണെന്ന് കാട്ടിയാണ് എംഎൽഎ പരാതി നൽകിയത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group