
കോട്ടയം: പ്രശസ്ത ശില്‍പി കാഞ്ഞിരപ്പള്ളി കരിപ്പാറപറമ്ബില്‍ സാബു ജോസഫ് (77) അന്തരിച്ചു. തിരുവനന്തപുരത്ത് വച്ചായിരുന്നു അന്ത്യം.
കാഞ്ഞിരപ്പള്ളി കരിപ്പാറപറമ്പില്‍ പരേതരായ കെ സി ജോസഫ്, അച്ചാമ്മ ദമ്ബതികളുടെ മകനാണ്. ഷെവലിയർ ആർട്ടിസ്റ്റ് പി ജെ ചെറിയാന്റെ ചെറുമകനും സ്വാതന്ത്ര്യ സമരസേനാനികളായ അക്കാമ്മ ചെറിയാന്റെയും റോസമ്മ പുന്നൂസിന്റെയും സഹോദര പുത്രനാണ്. പ്രമുഖ ചലച്ചിത്ര ഛായാഗ്രാഹകൻ സാലൂ ജോർജ് സഹോദരനാണ്. സംസ്കാരം പിന്നീട്.
ഭാര്യ: കാഞ്ഞിരപ്പള്ളി കടമപ്പുഴ ഫാറ്റിമ. മക്കള്‍: ആൻ ട്രീസ അല്‍ഫോൻസ്, റോസ്‌മേരി അന്റണി, ലിസ് മരിയ സാബു. മരുമക്കള്‍: പ്രവീണ്‍ അല്‍ഫോൻസ് ജോണ്‍ പിട്ടാപ്പള്ളി, ആന്റണി ജോസ് കോണിക്കര.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരളത്തിലെ ഒട്ടുമിക്ക രാഷ്ട്രീയ നേതാക്കളുടെയും പ്രതിമ തീർത്തത് സാബുവാണ്. തിരുവനന്തപുരത്തെ സി കേശവൻ, അക്കാമ്മ ചെറിയാൻ, മുവാറ്റുപുഴയിലെ കെ എം ജോർജ്. കോട്ടയം നഗരത്തിലെ പിടി ചാക്കോ, ബെഞ്ചിമൻ ബെയ്ലി തുടങ്ങി പ്രതിമകള്‍ സാബുവിന്റെ സൃഷ്ടികളാണ്.
വിശുദ്ധ അല്‍ഫോൻസാമ്മ, വാഴ്ത്തപ്പെട്ട തേവർപറമ്ബില്‍ കുഞ്ഞച്ചൻ, കർദിനാള്‍ ജോസഫ് പാറേക്കാട്ടില്‍, കോട്ടയ്ക്കല്‍ ആര്യവെെദ്യശാല വെെദ്യരത്നം പി എസ് വാര്യർ, ചലച്ചിത്ര സംവിധായകൻ കുഞ്ചാക്കോ, കോട്ടയം രൂപത മുൻ ബിഷപ്പ് മാർ തോമസ് തറയില്‍, കട്ടക്കയത്തില്‍ ചെറിയാൻ മാപ്പിള, കാഞ്ഞിരപ്പള്ളി എകെജെഎം സ്കൂളിലെ ഈശോസഭ സ്താപകൻ വിശുദ്ധ ഇഗ്നേഷ്യസ് ലയോള തുടങ്ങിയ പ്രതിമകളും തീർത്തിട്ടുണ്ട്.
കാഞ്ഞിരപ്പള്ളി എകെജെഎം സ്കൂള്‍, തുമ്ബ സെന്റ് സേവ്യേഴ്സ് കോളജ്, മദ്രാസ് കോളേജ് ഓഫ് ആർട്ട്സ് ആൻഡ് ക്രാഫ്റ്റ്സ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാലം പൂർത്തിയാക്കി. ശില്‍പകലയില്‍ മദ്രാസ് കോളജ് ഓഫ് ആർട്സ് ആൻഡ് ക്രാഫ്റ്റ്സില്‍ നിന്ന് അ‌്ച് വർഷത്തെ ഡിപ്ലോമ ആൻഡ് പോസ്റ്റ് ഡിപ്ലോമ കോഴ്സ് പഠനമികവിന്റെ ആനൂകൂല്യത്തില്‍ നാലുവർഷം കൊണ്ട് സാബു പൂർത്തിയാക്കി.




